പനാജി: വിനോദ യാത്രക്കായി ഗോവയിലെത്തിയ ചെന്നൈ സ്വദേശിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ ടാക്സി ഡ്രൈവറെ അഞ്ചുന പോലീസ് അറസ്റ്റ് ചെയ്ത. കഴിഞ്ഞ ദിവസം യുവതി ഗോവ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങുകയായിരുന്നു. ഷെയർ ക്യാമ്പിൽ കയറി അഞ്ചുനയിലെ വില്ലയിലേക്ക് പോയ യുവതി ക്യാമ്പിൽ നിന്നും ഇറങ്ങുമ്പോഴാണ് സംഭവം നടന്നതെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജീവ്ബ ദാൽവി പറഞ്ഞു.
കൂടെ ഉണ്ടായിരുന്ന യാത്രക്കാർ പനാജിയിൽ ഇറങ്ങി. അഞ്ചുനയിലെ വില്ലയിൽ എത്തിയ യുവതി ക്യാമ്പിൽ നിന്നും ഇറങ്ങുമ്പോൾ ടാക്സി ഡ്രൈവർ കയറി പിടിക്കുകയായിരുന്നു. അക്രമിയിൽ നിന്നും രക്ഷപ്പെട്ട യുവതി വില്ലയിലേക്ക് ഓടി കയറി. യുവതി നൽകിയ പരാതിയിൽ ടാക്സി നമ്പർ പോലീസ് തിരയുകയും പ്രതിയെ തിരിച്ചറിയുകയും ചെയ്തു. പിടികൂടിയ കർണാടക ഗുൽബർഗ സ്വദേശി മിഥുൻ ശ്രീകാന്ത് ഗൗറിനെതിരെ ഐ പി സി 354- എ വകുപ്പ് പ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
Comments