സൂറത്ത്: രക്ഷാബന്ധൻ ദിനം പ്രതി വർഷവും വ്യത്യസ്തമായ രീതിയിലാണ് സൂറത്ത് ആഘോഷിക്കുന്നത്. ഈ വർഷം രാജ്യത്തെ ഏറ്റവും വില കൂടിയ രാഖി നിർമ്മിച്ചാണ് സൂറത്ത് വ്യത്യസ്തമാകുന്നത്.നൂലിൽ കോർത്ത രാഖി മുതൽ സ്വർണ്ണം,പ്ലാറ്റിനം, ഡയമണ്ട് തുടങ്ങിയവയിൽ നിർമ്മിച്ച രാഖിയും സംസ്ഥാനത്ത് സുലഭമാണ്. സൂറത്തിലെ ജ്വല്ലറിയിൽ 400 രൂപ മുതൽ 5 ലക്ഷം രൂപ വരെ വില മതിക്കുന്ന രാഖികൾ ലഭ്യമാണെന്ന് വ്യാപാരികൾ വ്യക്തമാക്കി.
രക്ഷാബന്ധൻ ദിനത്തോടനുബന്ധിച്ച് പ്രത്യേകമായി തയ്യാറാക്കിയതാണ് രാഖിയെന്നും എന്നാൽ ആഭരണങ്ങളായും ഇത് ഉപയോഗിക്കാമെന്ന് ജ്വലറി ഉടമയായ ദീപക് ഭായ് പറഞ്ഞു. രക്ഷാബന്ധൻ ആഘോഷങ്ങൾ പുതിയ മർഗത്തിലൂടെ ആഘോഷിക്കാമുള്ള ശ്രമത്തിലാണ് തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാഹോദര്യ സ്നേഹത്തെ ഊട്ടിയുറപ്പിക്കുന്ന പുണ്യ ദിനമാണ് രക്ഷാബന്ധൻ ദിനമായി ആചരിക്കുന്നത്.അന്നേ ദിവസം സഹോദരി സഹോദരനാണ് രാഖി കെട്ടുക. സഹോദരന്റെ സംരക്ഷണമാണ് ഇതിലൂടെ അർത്ഥമാക്കുന്നത്. തിരികെ സഹോദരൻ സമ്മാനങ്ങൾ നൽകുകയും ചെയ്യും. പെൺകുട്ടികളാണ് സിൽക്ക് നൂലിൽ നിർമ്മിച്ച രാഖി കെട്ടുയെന്നാണ് ഐതീഹ്യം. ഹിന്ദു കലണ്ടർ പ്രകാരം ശ്രാവണ മാസത്തിലെ പൗർണമി ദിനത്തിലാണ് രക്ഷാബന്ധൻ ആഘോഷിക്കുന്നത്. സഹോദര സ്നേഹത്തെ അടയാളപ്പെടുത്തുന്ന രക്ഷാബന്ധൻ ഇക്കുറി ഓഗസ്റ്റ് 11 നാണ് ആഘോഷിക്കുന്നത്.
Comments