തൃശൂർ : 91 വയസുകാരിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. ഇരിങ്ങാലക്കുട മാടായിക്കോണത്താണ് സംഭവം. പാലക്കാട് കിഴക്കഞ്ചേരി സ്വദേശി വിജയകുമാർ(36) ആണി അറസ്റ്റിലായത്.
കഴിഞ്ഞ നാലാം തീയതി ഉച്ചയ്ക്കായിരുന്നു സംഭവം. വീട്ടിൽ ഒറ്റയ്ക്കായിരുന്ന വയോധികയെ വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറി പീഡിപ്പിക്കാനാണ് ശ്രമിച്ചത്. എന്നാൽ പീഡന ശ്രമം വയോധിക എതിർത്തതോടെ ഇയാൾ മാല പൊട്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേസിൽ വഴിത്തിരിവായത്. നെടുമ്പാളിലെ വീട്ടിൽ വെച്ചാണ് ഇയാൾ പിടിയിലായത്. ഭാര്യയും രണ്ട് മക്കളുമുണ്ട്. നേരത്തെയും ഇത്തരത്തിൽ മോഷണത്തിനും പിടിച്ചുപറിക്കും ബലാത്സംഗത്തിനും ഇയാൾക്കെതിരെ കേസുണ്ട്.
Comments