സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ആരാധകരുള്ള യുവനടനാണ് ഉണ്ണിമുകുന്ദൻ. സമൂഹമാദ്ധ്യമങ്ങളിൽ തന്റെ സിനിമ ചിത്രങ്ങൾ മാത്രം പോസ്റ്റ് ചെയ്തു പോകുന്ന പതിവല്ല ഉണ്ണിമുകുന്ദന്. സമൂഹമാദ്ധ്യമങ്ങളിലെ സുഹൃത്തുക്കളോടും ഉണ്ണിമുകുന്ദൻ പലപ്പോഴും സംവദിക്കാറുണ്ട്.
വളരെ വ്യത്യസ്തമായി തന്റെ ആരാധകന് ഉണ്ണിമുകുന്ദൻ നൽകിയ മറുപടി ശ്രദ്ധേയമാവുകയാണ്. ഉണ്ണിയേട്ടനെ പോലീസ് പിടിച്ചെന്നു കേട്ടല്ലോ എന്നാണ് ആരാധകന്റെ ചോദ്യം. ഒരു ഷോർട് ഫിലീം പ്രമോഷനുവേണ്ടിയുള്ള ഉണ്ണിമുകുന്ദന്റെ പോസ്റ്റിലാണ് ആരാധകന്റെ ഈ ചോദ്യം.
ഞാനിപ്പോൾ ജയിലിലാണ്, ഇവിടെ ഫ്രീ വൈഫൈ ആണെന്ന് മറുപടി നൽകിയ ഉണ്ണിമുകുന്ദൻ ജയിലിലേക്ക് ആ സുഹൃത്തിനെയും ക്ഷണിക്കുകയാണ്. ഉണ്ണിമുകുന്ദന്റെ കമൻറിനും വലിയ പിന്തുണ നൽകി ആരാധകർ എത്തിയിട്ടുണ്ട്.
Comments