കോഴിക്കോട്: ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കോഴിക്കോട് വെള്ളിയോടാണ് സംഭവം. വെള്ളിയോട് സ്വദേശി തൈവെച്ച കള്ളിയിൽ ഇസ്മായിൽ ആണ് അറസ്റ്റിൽ ആയത്.
രാത്രി സമയം കുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു ഇയാൾ. വളയം പോലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. മോഷണം ,കഞ്ചാവു കടത്ത് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ് ഇസ്മായിൽ എന്ന് പോലീസ് പറഞ്ഞു.
പല കേസുകളിൽ പ്രതിയായ ഇയാൾ പോലീസ്റ്റ് ലിസ്റ്റിൽ പിടിക്കിട്ടാപ്പുള്ളിയായിരുന്നു. പീഡിന ശ്രമത്തിന് ശേഷം നാടുവിട്ട ഇസ്മായിലിനെ വയനാട് നിന്നാണ് പോലീസ് പിടികൂടിയത്. ഇയാൾ ഭാര്യ വീട്ടിൽ ഒളിച്ച് താമസിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Comments