ആലപ്പുഴ: കുട്ടികളെ കൈയ്യിലെടുത്ത് വീണ്ടും ‘കളക്ടർ മാമൻ’ വിആർ കൃഷ്ണ തേജ ഐഎഎസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും വൈറലായി. കുട്ടികളോട് നാളെ സ്കൂൾ അവധിയില്ലാത്തതിനാൽ നേരത്തെ കിടന്ന് ഉറങ്ങാൻ പറയുന്നതാണ് പോസ്റ്റ്. അവധി പ്രഖ്യാപിച്ചും കുട്ടികളെ ഉപദേശിച്ചും ഉള്ള കളക്ടറുടെ ഫേസ്്ബുക്ക് പോസ്റ്റുകളെല്ലാം വളരെ വേഗത്തിലാണ് വൈറലാവാറുള്ളത്.
പ്രളയകാലത്ത് കരുതലോടെ ഒപ്പം നിന്ന അന്നത്തെ സബ് കളക്ടറായിരുന്ന കൃഷ്ണ തേജയെ ഇരു കയ്യും നീട്ടിയാണ് ആലപ്പുഴക്കാർ കളക്ടറായി സ്വീകരിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിൽ അദ്ദേഹം പങ്കുവെയ്ക്കുന്ന ഓരോ പോസ്റ്റും വൈറലാവുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
പ്രിയപ്പെട്ട കുട്ടികളെ,
എനിക്കറിയാം നിങ്ങളിൽ ചിലരൊക്കെ നാളെ കൂട്ടുകാരെ വീണ്ടും കാണാൻ പോകുന്ന സന്തോഷത്തിലും ചിലർ അവധിയില്ലാത്ത സങ്കടത്തിലുമാണെന്ന്. കുഴപ്പമില്ല..
ഇന്ന് രാത്രി എല്ലാവരും അടിപൊളിയായിട്ട് ഭക്ഷണമൊക്കെ കഴിച്ച് നേരത്തെ ഉറങ്ങണം കേട്ടോ…
ഉറങ്ങാൻ കിടക്കുമ്പോൾ അച്ഛനോടും അമ്മയോടും നെറ്റിയിൽ ഒരു ഉമ്മ ചോദിച്ച് വാങ്ങാൻ മറക്കരുതേ…??
രാവിലെ നേരത്തെ എണീറ്റ് വേഗം റെഡിയാവണം. സ്കൂളിൽ പോകുന്നതിന് മുൻപ് അച്ഛനെയും അമ്മയെയും കെട്ടിപിടിച്ച് പറയണം,
അച്ഛാ…അമ്മേ … ഞാൻ നന്നായി പഠിക്കും. വലുതാകുമ്പോൾ നിങ്ങൾ ആഗ്രഹക്കുന്നതു പോലെയുള്ള ഒരാളാകും. നിങ്ങളെ ഞാൻ ജീവനു തുല്യം സ്നേഹിക്കും. പൊന്നുപോലെ നോക്കും.
എന്റെ പ്രിയപ്പെട്ട എല്ലാ കുട്ടികൾക്കും സ്നേഹാശംസകൾ.
ഒരുപാട് സ്നേഹത്തോടെ,
നിങ്ങളുടെ സ്വന്തം
Comments