ന്യൂഡൽഹി: ഭീകര സംഘടനയായ ഐഎസ്ഐഎസിന്റെ സജീവ പ്രവർത്തകൻ മൊഹ്സീൻ അഹമ്മദിനെ എൻഐഎ കോടതിയിൽ ഹാജരാക്കി. പാട്യാലയിലെ പ്രത്യേക കോടതിയിലാണ് ഇയാളെ ഹാജരാക്കിയത്.
തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഇന്ത്യയിൽ നിന്നും പണം ശേഖരിച്ച് സിറിയയിലേക്കും മറ്റു സ്ഥലങ്ങളിലേക്കും ക്രിപ്റ്റോകറൻസി രൂപത്തിൽ പണം അയച്ചതിനാണ് ഇയാളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഡൽഹിയിലെ വസതിയിൽ നിന്നുമാണ് ഇയാൾ പിടിയിലായത്.നേരത്തെ ഐഎസ്ഐഎസിന്റെ ഓൺലൈൻ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതിന് എൻഐഎ മൊഹ്സീൻ അഹമ്മദിനെതിരെ കേസെടുത്തിരുന്നു.
ജൂലൈയിൽ ഐഎസ്ഐഎസിന്റെ പ്രവർത്തനങ്ങൾ സജീവമായി നടക്കുന്ന ആറു സംസ്ഥാനങ്ങളിലായി 13 സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു. മദ്ധ്യ പ്രദേശ്. ഗുജറാത്ത്, ബീഹാർ, കർണാടക, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് അന്വേഷണ സംഘം പരിശോധനകൾ നടത്തിയത്.ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 153 എ, 153 ബി പ്രകാരവും നിയമ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിലെ സെക്ഷൻ 18, 18ബി, 38,39,40 എന്നീ വകുപ്പുകൾ പ്രകാരവും എൻഐഎ കേസെടുത്തിരുന്നു.
Comments