ന്യൂഡൽഹി: രക്ഷാബന്ധൻ ദിനത്തോടനുബന്ധിച്ചുള്ള തിരക്കുകൾ കണക്കിലെടുത്ത് പ്രത്യേക ട്രെയിൻ സർവീസുകൾ ആരംഭിക്കുമെന്ന് വ്യക്തമാക്കി ദക്ഷിണ റെയിൽവേ. ബോറിവാലി, വാപി, സൂറത്ത്, ബറൂച്ച്, വഡോദര, അഹമ്മദാബാദ്, വിരാംഗം, സുരേന്ദ്രനഗർ ഗേറ്റ്, ബത്തോഡ്, ധോല എന്നീ സ്റ്റേഷനുകൾ വഴിയാകും ട്രെയിനുകൾ സഞ്ചരിക്കുക.യാത്രക്കാർക്ക് ഇന്ത്യൻ റെയിൽവേയുടെ വെബ്സൈറ്റായ http://www.enquiry.indianrail.gov.in വഴി ബുക്കിംഗ് നടത്താവുന്നതാണ്.
ബാന്ദ്ര-ഭാവ്നഗർ ടെർമിനസ് സൂപ്പർഫാസ്റ്റ് സ്പെഷ്യൽ ട്രെയിൻ ഓഗസ്റ്റ് 13-ന് ബാന്ദ്ര ടെർമിനസിൽ നിന്ന് വൈകീട്ട് 7:25-ന് പുറപ്പെട്ട് പിറ്റെ ദിവസം രാവിലെ 9:25-ന് ഭാവ്നഗറിലെത്തും. ട്രെയിൻ ഓഗസ്റ്റ് 14ന് ഭാവ്നഗർ ടെർമിനസിൽ നിന്ന് 2:50 ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 6 ന് ബാന്ദ്രയിലെത്തുന്ന രീതിയിലാണ് സർവീസുകൾ സജ്ജമാക്കിയിരിക്കുന്നത്.
മുംബൈ സെൻട്രൽ-ജയ്പൂർ സ്പെഷൽ ഓഗസ്റ്റ് 10-ന് രാത്രി 10:50-ന് മുംബൈ സെൻട്രലിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 06:30-ന് ജയ്പൂരിലെത്തും.തിരികെ ട്രെയിൻ ഓഗസ്റ്റ് 11 ന് രാത്രി 7:35 ന് ജയ്പൂരിൽ നിന്ന് പുറപ്പെട്ട് ഓഗസ്റ്റ് 12 ന് ഉച്ചയ്ക്ക് 12:30 ന് ബോറിവലിയിലെത്തും.
Comments