ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന് അത്യാധുനിക പട്രോളിംഗ് വാഹനങ്ങൾ നൽകി മഹീന്ദ്ര ആന്റ് മഹീന്ദ്ര. ജമ്മുകശ്മീരിലെ സേനാ വിഭാഗത്തിനാണ് ഏറ്റവും കാര്യക്ഷമതയുള്ള വാഹനങ്ങൾ നൽകിയത്. ടാറ്റ നൽകിയ കവചിത വാഹനങ്ങൾക്ക് പിന്നാലെയാണ് മഹീന്ദ്ര ചെറുവാഹനങ്ങൾ നൽകിയത്. വെടിയേൽക്കാത്തവയും ഗ്രനേഡ് ആക്രമണങ്ങളെപോലും പ്രതിരോധിക്കുന്ന വാഹനങ്ങളാണ് സിആർപിഎഫിനായി മഹീന്ദ്ര രൂപകൽപ്പന ചെയ്തത്. മഹീന്ദ്ര മാർക്‌സ്മാൻ എന്ന പേരിലാണ് വാഹനം പുറത്തിറക്കിയിരിക്കുന്നത്.
മികച്ച എയ്‌റോഡൈനാമിക് രൂപകൽപ്പന അതിവേഗം നീങ്ങാൻ വാഹനത്തെ പ്രാപ്തമാക്കുന്നു. അത്യാധുനിക തോക്കുകളിൽ ഉപയോഗിക്കുന്ന ഉരുക്ക് വെടിയുണ്ടകളും തടയാനാകുമെന്ന പ്രത്യേകതയുമുണ്ട്. വാഹനത്തിന്റെ അടിഭാഗം മികച്ച ഉരുക്കുകൊണ്ട് നിർമ്മിച്ചതിനാൽ ഗ്രനേഡുകൾക്കും വാഹനത്തെ തകർക്കാനാകില്ല. ഭീകരവേട്ടയ്‌ക്കിടെ എല്ലാ ദൃശ്യങ്ങളും പകർത്താനും സിസിടിവി ക്യാമറ എല്ലാ ഭാഗത്തേയ്‌ക്കും തിരിയ്‌ക്കാനാകും. വാഹനത്തിന കത്തിരുന്ന് കിലോമീറ്റർ അകലെയുള്ള ശത്രു നീക്കത്തെ തിരിച്ചറിയാൻ സാധിക്കുന്ന ദൂരദർശിനികളും ശക്തിയേറിയ ക്യാമറയും വാഹനത്തിലുണ്ട്.
രൂപത്തിൽ ചെറുതായതിനാൽ കശ്മീർ താഴ്വരകളിലെ ചെറിയ ഇടവഴികളിലൂടേയും ജനവാസമേഖലകളിലൂടേയും വളരെ വേഗം നീങ്ങാനാകുമെന്ന പ്രത്യേകതയുമുണ്ട്. രാത്രികാല പട്രോളിംഗിന് ഉപയോഗിക്കാൻ ശക്തിയേറിയ സെർച്ച് ലൈറ്റുകളും വാഹന ത്തിലുണ്ട്. മുന്നിൽ രണ്ടു പേർക്കും പുറകിൽ നാലുപേർക്കുമടക്കം ആകെ 6 സൈനികർക്ക് യാത്രചെയ്യാം.
Comments