യുഎഇ: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ടിക്കറ്റ് നിരക്ക് കുറച്ച് എയർ ഇന്ത്യ. യുഎഇയിൽ നിന്ന് കേരളത്തിലേക്ക് ഉൾപ്പെടെ ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കാണ് കുറച്ചത്.
വൺ ഇന്ത്യ, വൺ ഫെയർ എന്ന പേരിൽ നടക്കുന്ന പ്രെമോഷന്റെ ഭാഗമായാണ് നിരക്ക് കുറച്ചത്. സ്വാതന്ത്യ ദിനത്തോടനുബന്ധിച്ച് എയർ ഇന്ത്യ നൽകുന്ന ഓഫർ പ്രകാരം 330 ദിർഹത്തിന് യുഎഇയിൽ നിന്നും ഇന്ത്യയിലേക്ക് പറക്കാം.
ദുബായിൽ നിന്ന് കൊച്ചി, കോഴിക്കോട്, ഡൽഹി, മുംബൈ, ചെന്നൈ, ഗോവ, ബെംഗളൂരു, ഹൈദരബാദ്, ഇൻഡോർ എന്നീ നഗരങ്ങളിലേക്കാണ് 330 ദിർഹത്തിന് യാത്ര ചെയ്യാൻ സാധിക്കുക. ഇതുകൂടാതെ, ഷാർജയിൽ നിന്നും കോഴിക്കോട്ടേക്കും അബുദാബിയിൽ നിന്നും മുംബൈയിലേക്കും ഇതേ നിരക്കാണ്. ഈ മാസം 21 വരെ ഈ നിരക്കിൽ ടിക്കറ്റ് ലഭ്യമാണ്. ഒക്ടോബർ 15 വരെ യാത്ര ചെയ്യാം.
ബാഗേജ് അലവൻസ് 35 കിലോ ഗ്രാമാണ്. നേരിട്ടുള്ള വിമാനങ്ങൾക്ക് മാത്രമേ ഈ നിരക്ക് ബാധകമാകുകയുള്ളു എന്ന് അധികൃതർ അറിയിച്ചു. യുഎഇയ്ക്ക് പുറമേ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ, ഖത്തർ, സൗദി എന്നീ രാജ്യങ്ങളിൽ നിന്നും കുറഞ്ഞ നിരക്കിൽ ‘വൺ ഇന്ത്യ, വൺ ഫെയർ’ സേവനം ഉണ്ടെന്ന് എയർ ഇന്ത്യ അറിയിച്ചു. സൗദിയിൽ നിന്നും 500 റിയാൽ, ഒമാനിൽ നിന്നും 36.1 റിയാൽ മുതൽ, കുവൈത്തിൽ നിന്നും 36.65 ദിനാർ, ഖത്തറിൽ നിന്നും 499 ഖത്തർ റിയാൽ, ബഹ്റൈനിൽ നിന്നും 60.3 ബഹ്റൈൻ ദിർഹം എന്നിങ്ങനെയാണ് ഇന്ത്യയിലേക്കുള്ള നിരക്കുകൾ.
Comments