ദുബായ്: ദുബായ് എയർപോർട്ട് സെക്യൂരിറ്റി ലോകത്തിലെ മികച്ച എയർപോർട്ട് സുരക്ഷാ വിഭാഗത്തിനു നൽകുന്ന 7 സ്റ്റാർ റേറ്റിങ് സ്വന്തമാക്കി.
യാത്രക്കാരുടെ സുരക്ഷാ പരിശോധന 5 മിനിറ്റിൽ പൂർത്തിയാക്കുകയും തെർമൽ സ്കാനിങ് ഉൾപ്പെടെ കൃത്യമായി നടപ്പാക്കുകയും ചെയ്യുന്നതാണ് മികച്ച റേറ്റിങിന് അർഹമാക്കിയത്.
സുരക്ഷാ പരിശോധനയ്‌ക്കു കൂടുതൽ സമയം യാത്രക്കാർ കാത്തു നിൽക്കുന്നത് ഒഴിവാക്കാൻ കൂടുതൽ സ്കാനറുകളും ജീവനക്കാരെയും എയർപോർട്ടിൽ നിയോഗിച്ചിട്ടുണ്ട്. ദുബായ് എയർപോർട്ട്, എമിറേറ്റ്സ് വിമാന കമ്പനി എന്നിവരുടെ സഹകരണത്തോടെയാണ് മികച്ച റേറ്റിങ്ങിൽ എത്താൻ സാധിച്ചതെന്നു ദുബായ് പോലീസ് പറഞ്ഞു.
Comments