കോട്ടയം: കോട്ടയത്ത് വീട്ടിൽ വൻ മോഷണം. കൂരോപ്പടയിൽ വീട് കുത്തിത്തുറന്ന് 50 പവൻ സ്വർണമാണ് മോഷ്ടിച്ചത്. ഫാദർ ജേക്കബ് നൈനാന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ പ്രാർത്ഥനയ്ക്ക് പോയപ്പോഴായിരുന്നു സംഭവം. മോഷ്ടാക്കൾ വീട്ടിലാകെ മുളകുപൊടി വിതറിയിട്ടതായി കുടുംബം അറിയിച്ചു. സംഭവത്തിൽ പാമ്പാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഒരാഴ്ച മുമ്പ് കോട്ടയം മേലുകാവ് സെന്റ് തോമസ് പള്ളിയിൽ മോഷണം നടന്നിരുന്നു. പോലീസ് സ്റ്റേഷനിൽ നിന്ന് നൂറ് മീറ്റർ മാത്രം അകലെ സ്ഥിതിചെയ്യുന്ന പള്ളിയിലാണ് മോഷണം നടന്നത്. പള്ളിയിലെ നേർച്ചപ്പെട്ടികൾ മോഷ്ടാക്കൾ കൊണ്ടുപോയി. പള്ളിയ്ക്ക് സമീപമുള്ള ഓഡിറ്റോറിയത്തിന് അടുത്ത് നിന്നും പിന്നീട് നേർച്ചപ്പെട്ടികൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ ലഭിച്ചിരുന്നു. പെട്ടികൾ കുത്തിത്തുറന്ന് പണം കവർന്നാണ് ഉപേക്ഷിച്ചത്. സംഭവത്തിൽ മേലുകാവ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ല.
Comments