ന്യൂഡൽഹി: എൻഡിഎ സഖ്യം വിട്ട ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അശ്വിനി ചൗബേയ്. നിതീഷ് കുമാർ അവസരവാദിയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ ചതി സംസ്ഥാനത്തിന്റെ വികസനത്തിന് തടസ്സം നിൽക്കാൻ ആണെന്നും അശ്വിനി ചൗബേയ് വ്യക്തമാക്കി.
ബിജെപി ആരെയും അടിച്ചമർത്തുന്ന പാർട്ടിയല്ല, ആരെയും ചതിക്കുന്ന പാർട്ടിയുമല്ല. ബിഹാറിനെ ചതിക്കുന്നവർക്ക് സംസ്ഥാനത്തിന്റെ വികസനത്തിന് തുരങ്കം വയ്ക്കുക എന്ന ഒരേയൊരു ഉദ്ദേശ്യം മാത്രമേയുള്ളൂ. ബിഹാറിന്റെ വികസനമാണ് തങ്ങൾക്ക് പ്രധാനം.
കുറവ് സീറ്റുകൾ മാത്രം ലഭിച്ചിട്ടും മുഖ്യമന്ത്രി സ്ഥാനം തങ്ങൾ നിതീഷ് കുമാറിന് നൽകി. എന്നാൽ അദ്ദേഹം ജനങ്ങളെ ചതിച്ചു. വിനാശ കാലേ വിപരീത ബുദ്ധി എന്ന് മാത്രമേ ആർജെഡിയുമായി സംഖ്യ ചേർന്നതിനെക്കുറിച്ച് പറയാനുള്ളൂ. നിതീഷ് കുമാർ തികഞ്ഞ അവസരവാദിയാണ്. അവസരങ്ങൾ മാത്രം നോക്കി നടക്കുന്ന വ്യക്തിയാണ് നിതീഷ് കുമാർ എന്നും അദ്ദേഹം പറഞ്ഞു.
Comments