ലക്നൗ: ഹർ ഘർ തിരംഗ’ ക്യാമ്പയ്നിൽ മതപരമായ പരിധികൾ ഇല്ലായ്മ ചെയ്യാൻ ലക്ഷ്യമിട്ട് ഉത്തർപ്രദേശ് ബിജെപി ഘടകം. സംസ്ഥാനത്തെ അഞ്ച് ലക്ഷത്തോളം മുസ്ലീം വീടുകളിലും മദ്രസകളിലും ദർഗകളിലും പാർട്ടി പ്രവർത്തകരെത്തി ത്രിവർണ്ണ പതാക ഉയർത്തും.
മുസ്ലീം പിന്നോക്ക സമുദായമായ പാസ്മന്ദ വർഗത്തിനിടയിൽ പാർട്ടിയുടെ വ്യാപനം വർദ്ധിപ്പിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഊന്നൽ നൽകിയതിനെത്തുടർന്ന് പ്രചാരണ വേളയിൽ പ്രത്യേക ശ്രദ്ധ നൽകുമെന്ന് പാർട്ടി വ്യക്തമാക്കി.ന്യൂനപക്ഷങ്ങൾക്കിടയിൽ പാർട്ടിയുടെ ദേശീയ പ്രചാരണത്തിന് മുൻതൂക്കം നൽകുന്നതിനായി പാർട്ടി പ്രവർത്തകർ മദ്രസകളിലും ദർഗകളിലും പതാക ഉയർത്തുകയും ഫോട്ടോകൾ സമൂഹ മാദ്ധ്യങ്ങളിൽ അപ്ലോഡ് ചെയ്യുകയും ചെയ്യും.
ഉത്തർപ്രദേശിലെ 4 കോടിയിലധികം വീടുകളിലും സർക്കാർ ഓഫീസുകളിലും ‘ഹർ ഘർ തിരംഗ’യുടെ ഭാഗമായി പതാക ഉയരും. ഇത്തരമൊരു വലിയ ക്യാമ്പയ്നിൽ മതപരമായ വേർത്തിരിവുകൾ ഇല്ലാതാക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്.
Comments