ഇടുക്കി: ഇടുക്കി അണക്കെട്ടിൽ നിന്ന് സെക്കന്റിൽ മൂന്നരലക്ഷത്തോളം ലിറ്റർ വെള്ളം തുറന്ന് വിട്ടിട്ടും ജലനിരപ്പ് കുറയുന്നില്ല. നിലവിൽ ഡാമിലെ അഞ്ച് ഷട്ടറുകളും തുറന്നിരിക്കുകയാണ്. വലിയതോതിൽ വെള്ളമൊഴുകി എത്തുന്നതിനെ തുടർന്ന് തടിയമ്പാട് ചപ്പാത്തും വെള്ളത്തിനടിയിലായിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ ഡാമിൽ നിന്ന് തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവിൽ കുറവ് വരുത്തിയേക്കും. ഇക്കാര്യത്തിൽ ഇന്ന് തീരുമാനം എടുക്കും. പാലക്കാട് വാളയാർ ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും. കൽപ്പാത്തി പുഴയുടെ തീരങ്ങളിലുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം ആറ് ജില്ലകളിൽ ഇന്നും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് അടിക്കാൻ സാധ്യതയുണ്ട്. കർണാടകയുടെ തീരങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
Comments