ന്യൂഡൽഹി : ഉദ്യോഗസ്ഥർ പറയുന്നത് അനുസരിച്ചല്ല സർക്കാർ പ്രവർത്തിക്കുന്നത് എന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. മന്ത്രിമാർ പറയുന്നത് അനുസരിച്ചാണ് ഉദ്യോഗസ്ഥർ പ്രവർത്തിക്കേണ്ടത്. എന്തെങ്കിലും ജനക്ഷേമ കാര്യം നടപ്പിലാക്കാൻ നിർദ്ദേശം ലഭിച്ചാൽ യെസ് സർ എന്ന് പറഞ്ഞ് അത് അനുസരിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. നാഗ്പൂരിൽ വനവാസി സമൂഹം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാവങ്ങളുടെ ക്ഷേമത്തിന് ഒരു നിയമവും തടസ്സമാകുന്നില്ലെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. അങ്ങനെ ഒരു നിയമം പത്ത് തവണ ലംഘിക്കേണ്ടി വന്നാലും നാം മടിച്ച് നിൽക്കേണ്ട. അതാണ് മഹാത്മാ ഗാന്ധി പറഞ്ഞത് എന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാർ ഉദ്യോഗസ്ഥരും ബ്യൂറോക്രാറ്റുകളും വൻ അഴിമതികൾ നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിതിൻ ഗഡ്കരി ഇക്കാര്യം വ്യക്തമാക്കിയത്. വനവാസി മേഖലകളിൽ ഉൾപ്പെടെയുള്ള സർക്കാർ പദ്ധതികൾ നടപ്പിലാക്കാൻ നിർദ്ദേശം ലഭിച്ചാൽ യെസ് സർ എന്ന് പറഞ്ഞ് അത് നടപ്പിലാക്കിയാൽ മതിയെന്നും ഗഡ്കരി കൂട്ടിച്ചേർത്തു.
Comments