കണ്ണൂർ: പീഡനക്കേസിൽ കണ്ണൂർ കോര്പറേഷന് കൗൺസിലർ പിവി കൃഷ്ണകുമാർ അറസ്റ്റിൽ. ഒളിവിലായിരുന്ന കൃഷ്ണകുമാറിനെ എസിപി രത്നകുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
പ്രതി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് പരാതി നൽകിയ യുവതിയെ ജോലി ചെയ്ത സഹകരണ സ്ഥാപനത്തിൽ നിന്നും പുറത്താക്കാൻ നീക്കം നടത്തുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു ഇതിനു മുന്നോടിയായി യുവതിക്കെതിരെ പ്രതികാര നടപടിയുമായി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 15ന് ഉച്ചയ്ക്ക് സ്ഥാപനത്തിൽവെച്ചു ആരുമില്ലാത്ത സമയത്ത് കൃഷ്ണകുമാർ മുറിയിൽ വെച്ചു തന്നെ പുറകിൽ നിന്നും ലൈംഗിക ഉദ്ദ്യേശത്തോടെ കടന്നുപിടിച്ചുവെന്നാണ് പരാതി. സ്ഥാപനത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.
കണ്ണൂർ ബ്ളോക്ക് കോൺഗ്രസ് ഭാരവാഹിയായിരുന്ന കൃഷ്ണകുമാർ കൗൺസിലറായതിനു ശേഷമാണ് പാർട്ടിഭാരവാഹിത്വം ഒഴിഞ്ഞത്. പരാതി നൽകിയ യുവതിയുടെ ഭർത്താവും കോൺഗ്രസ് പ്രവർത്തകനാണ്. കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരന്റെ അടുത്ത അനുയായികളിലൊരാളാണ് കൃഷ്ണകുമാർ.
Comments