ന്യൂഡൽഹി: ഹിന്ദി സിനിമാരംഗത്തെ ഹാസ്യതാരവും അവതാരകനുമായ രാജു ശ്രീവാസ്തവയെ ഹൃദയാഘാതത്തെ തുടർന്ന് ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് രാജു ശ്രീവാസ്തവയ്ക്ക് ഹൃദയസംബന്ധമായ ബുദ്ധിമുട്ട് അനുഭവിച്ചത്. രാവിലെ വ്യായാമകേന്ദ്രത്തിൽ പരിശീലനം നടത്തുന്നതിനിടെ കുഴഞ്ഞു വീഴുക യായിരുന്നു.
‘രാജു ശ്രീവാസ്തവയ്ക്ക് ഇന്ന് രാവിലെ ഹൃദയാഘാതമുണ്ടാവുകയും ഡൽഹി എയിംസിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഗുരുതരമായ ഒന്നും ആശുപത്രി അധികൃതർ അറിയിച്ചി ട്ടില്ലെന്നും ശ്രീവാസ്തവ ഐസിയുവിൽ നിരീക്ഷണത്തിലാണെന്നുമാണ് വിവരം.’ ശ്രീവാസ്ത വയുടെ സഹപ്രവർത്തകർ അറിയിച്ചു.
ഹിന്ദി ഹാസ്യരംഗത്തും മിമിക്രിരംഗത്തും സൂപ്പർതാരമായ രാജുശ്രീവാസ്തവ പിന്നീട് സിനിമകളിലും സജീവമായി. മേനെ പ്യാർ കിയാ, ബാസിഗർ, ബോംബേ ടു ഗോവ തുടങ്ങിയവയാണ് അഭിനയിച്ച ഹിറ്റ് ചിത്രങ്ങൾ. ടെലിവിഷൻ കോമഡി രംഗത്ത് പകരം വെയ്ക്കാനില്ലാത്ത പ്രതിഭയായിട്ടാണ് രാജു ശ്രീവാസ്തവ അറിയപ്പെടുന്നത്. ആധുനിക ദൃശ്യശ്രാവ്യ മേഖയിലെ സ്റ്റാന്റ്-അപ്പ് കോമഡിയുടെ തുടക്കകാരനും രാജു ശ്രീവാസ്തവയാണ്. ദ കിംഗ് ഓഫ് കോമഡി ബഹുമതി നേടിയിട്ടുള്ള താരമാണ്.
Comments