കൊച്ചി: കൊച്ചിയിൽ ഹോട്ടലിൽ ഒരാളെ കുത്തിക്കൊന്നു. മൂന്ന് പേർ തമ്മിലുള്ള വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നയാളെ മദ്യകുപ്പി കൊണ്ട് അക്രമി കുത്തുകയായിരുന്നു. കൊല്ലം സ്വദേശി എഡിസനാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ആക്രമിച്ചത് എഡിസന്റെ സുഹൃത്താണെന്നാണ് സൂചന.
ടൗൺഹാളിനടുത്തുള്ള ‘ആനന്ദ് ബിഹാർ’ ഹോട്ടലിലാണ് സംഭവം. മദ്യകുപ്പി പൊട്ടിച്ചതിന് ശേഷം അതുപയോഗിച്ച് എഡിസന്റെ കഴുത്തിൽ കുത്തുകയായിരുന്നു. ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവമുണ്ടായത്. എഡിസന്റെ മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്ത് പോലീസെത്തി പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.
Comments