കൊൽക്കത്ത: അനധികൃത പണം കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് കോൺഗ്രസ് എംഎൽഎമാരിൽ ഒരാളുടെ വീട്ടിൽ നിന്ന് പണം കണ്ടെടുത്തു. പശ്ചിമബംഗാൾ സിഐഡി വിഭാഗം നടത്തിയ റെയ്ഡിലാണ് പണം പിടിച്ചെടുത്തത്. ജാർഖണ്ഡിലെ എംഎൽഎ ആയ ഇർഫാൻ അൻസാരിയുടെ വീട്ടിലാണ് തിരച്ചിൽ നടത്തിയത്.
കണക്കിൽപെടാത്ത അഞ്ച് ലക്ഷം രൂപയും, ഒരു എസ്‌യുവിയുമാണ് കണ്ടെടുത്തത്. കൊൽക്കത്തയിൽ നിന്ന് 75 ലക്ഷത്തോളം രൂപ കൊണ്ടുവരാൻ ഈ എസ്‌യുവി ഉപയോഗിച്ചുവെന്നാണ് കണ്ടെത്തൽ. പണം കടത്താൻ ശ്രമിച്ചതിന്റെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
ഇർഫാൻ അൻസാരിക്ക് പുറമെ രാജേഷ് കച്ചപ്പിൻ, നമൻ ബിക്സൽ കൊങ്കാരി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം അവസാനം ഇവർ സഞ്ചരിച്ച കാറിൽ നിന്ന് 49 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. വ്യവസായിയായ മഹേന്ദ്ര അഗർവാളാണ് മൂന്ന് എംഎൽഎമാർക്കും പണം എത്തിച്ച് നൽകിയതെന്നാണ് വിവരം. ഇയാളേയും അന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്തിട്ടുണ്ട.
Comments