ബംഗളൂരു:തങ്ങളുടെ ദൗത്യങ്ങളെ കുറിച്ച് ജനങ്ങൾക്ക് കൂടുതൽ മനസിലാക്കാനുള്ള ദൗത്യവുമായി ഐഎസ്ആർഒ. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കം. ഐഎസ്ആർഒയുടെ ഇതുവരെയുള്ള വ്യത്യസ്ത ദൗത്യങ്ങളുടെ ഡിജിറ്റൽ ഉള്ളടക്കമാണ് ഇതിലൂടെ അവതരിപ്പിക്കുന്നത്. ‘സ്പാർക്ക്’ എന്ന പേരിലാണ് ഈ വെർച്വൽ സ്‌പേസ് മ്യൂസിയം ആരംഭിച്ചിരിക്കുന്നത്.
ഐഎസ്ആർഒയുടെ വിക്ഷേപണ വാഹനങ്ങൾ, ഉപഗ്രഹങ്ങൾ, ശാസ്ത്ര ദൗത്യങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും രേഖകളുമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് പറഞ്ഞു. വൈകാതെ തന്നെ ഇതിൽ കൂടുതൽ കാര്യങ്ങൾ ഉൾപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഐഎസ്ആർഒ വെബ്സൈറ്റ് വഴിയോ https:pacepark.isro.gov.in എന്നതിലൂടെയോ പൊതുജനങ്ങൾക്ക് ഈ പ്ലാറ്റ്‌ഫോമിൽ എത്താൻ സാധിക്കും.
Comments