എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണവുമായി വിദേശ വനിതകൾ പിടിയിൽ. ശ്രീലങ്കൻ സ്വദേശിനികളായ സിദു മിനി മിസൻ സാല, സെവാന്തി ഉത്പാല എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്നും 980 ഗ്രാം സ്വർണവും പിടിച്ചെടുത്തു.
മലദ്വാരത്തിൽ ഒളിപ്പിച്ചാണ് ഇരുവരും ചേർന്ന് സ്വർണം കടത്താൻ ശ്രമിച്ചത്. സ്വർണം ക്യാപ്സൂൾ രൂപത്തിലാക്കിയായിരുന്നു ഇവർ ഒളിപ്പിച്ചത്. എന്നാൽ വിമാനത്തിൽ നടന്ന സുരക്ഷാ പരിശോധനയ്ക്കിടെ ഇവർ പിടിയിലാകുകയായിരുന്നു. പരിശോധനയ്ക്കിടെ സംശയം തോന്നിയതോടെ ഇവരെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ഇതിലാണ് കള്ളി വെളിച്ചത്ത് ആയത്. കൊളംബോയിൽ നിന്നും എത്തിയ ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്.
അതിനിടെ കരിപ്പൂർ വിമാനത്താവളത്തിൽ മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചവർ പിടിയിലായിട്ടുണ്ട്. 50 ലക്ഷം രൂപയുടെ സ്വർണവുമായി മലപ്പുറം സ്വദേശി അലിയാണ് പിടിയിലായത്. ഇയാളിൽ നിന്നും ഒരു കിലോഗ്രാം സ്വർണ്ണ മിശ്രിതമാണ ് കണ്ടെടുത്തത്.
Comments