വിശാഖപട്ടണം: നാവികസേനയ്ക്കൊപ്പം ഒരു ദിവസം ചിലവഴിച്ചതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ച് സിനിമാ താരം സൽമാൻ ഖാൻ. നാവികസേനാംഗങ്ങളുമായി ഓരോ നിമിഷം സംസാരിക്കുമ്പോഴും കടലിലെ അവരുടെ തയ്യാറെടുപ്പുകൾ മനസ്സിലാ ക്കുമ്പോഴും ദേശഭക്തി ശരീരംമുഴവൻ പടർന്നുകയറുകയായിരുന്നുവെന്നാണ് സൽമാൻ ഖാൻ വിവരിക്കുന്നത്. വിശാഖപട്ടണത്തിലെ നാവികസേനാ ആസ്ഥാനത്താണ് സൽമാൻ ഖാൻ നാവികസേനാംഗങ്ങളുമായി ഒരു ദിവസം ചിലവഴിച്ചത്.
ഇന്ത്യയുടെ നാവിക സേന ഒരു അത്ഭുതമാണ്. വിശാലമായ, എന്നും വെല്ലുവിളികൾ നേരിടുന്ന നമ്മുടെ സമുദ്രതീരത്തെ സംരക്ഷിക്കുന്നവരാണിവർ. സ്വന്തം നാടിന്റെ സമുദ്രാതിർത്തി സംരക്ഷിച്ചുകൊണ്ട് നമുക്കായി അവർ സ്വന്തം ജീവിതം സമർപ്പിക്കുന്നു. നമ്മുടെ സമുദ്രം എന്നും സുരക്ഷിതമായിരിക്കണം എന്നതുമാത്രമാണ് അവരുടെ ചിന്തയും ശ്രദ്ധയും. കപ്പലിന കത്തെ വിവിധ സംവിധാനങ്ങൾ പരിചയപ്പെട്ട സൽമാൻ ഖാൻ ഒരു സൈനികന്റെ ഒരു ദിവസത്തെ ചിട്ടവട്ടങ്ങളും പരിശീലന രീതികളും വിശദമായി ചോദിച്ചറിഞ്ഞു. 2014ൽ ഗോവയിലും നാവികസേനയ്ക്കൊപ്പം ഇതിന് മുമ്പ് താൻ പങ്കുചേർന്നിട്ടുണ്ടെന്ന് സൽമാൻ ഖാൻ പറഞ്ഞു. ഭാരത് എന്ന ചിത്രത്തിൽ കത്രീന കൈഫിനൊപ്പം ഒരു നാവിക ഉദ്യോഗസ്ഥ നായി അഭിനയിക്കാൻ സാധിച്ചതിന്റെ അനുഭവങ്ങളും സൽമാൻ പങ്കുവെച്ചു.
സൈനികരിൽ നിന്നും ദേശീയ പതാക ഏറ്റവാങ്ങി ആവേശത്തോടെ വീശിയ സൽമാൻ ദേശഭക്തിഗാനങ്ങൾ പാടിയും തന്റെ ഹിറ്റ് ചിത്രങ്ങളിലെ ഗാനങ്ങൾക്കൊപ്പം സൈനി കരുമൊത്ത് ചുവടുവെയ്ക്കാനും മടിച്ചില്ല. ഏറെ നേരം സൈനികർക്കൊപ്പം ചിലവഴിക്കുന്ന ചിത്രങ്ങൾ ആരാധകർ വൈറലാക്കുകയാണ്. സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സ വത്തിന്റെ സുപ്രധാന ദിനം അടുക്കുന്ന വേളയിൽ തങ്ങളുടെ ഭായീജാൻ സൈനി കർക്കൊപ്പം നിൽക്കുന്ന ഓരോ നിമിഷവും ഏറെ ദേശഭക്തിയുണർത്തുന്നവയാണെന്ന് ആരാധകർ സമൂഹമാദ്ധ്യമങ്ങളിൽ കുറിയ്ക്കുകയാണ്.
Comments