തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം അടുത്ത ആഴ്ച മുതൽ ആരംഭിക്കും. ഭക്ഷ്യമന്ത്രി ജി.ആർ അനിലാണ് ഇക്കാര്യം അറിയിച്ചത്. കിറ്റ് വിതരണത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മന്ത്രി പറഞ്ഞു.
ഈ മാസം 17 മുതൽ സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ആരംഭിക്കും. ഒണക്കിറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷ്യവസ്തുക്കളുടെ പാക്കിംഗ് തുടരുകയാണ്. ഇക്കുറി വെള്ളിച്ചെണ്ണ പ്രത്യേകമായാകും വിതരണം ചെയ്യുക. എഎവൈ കാർഡുകാർക്ക് ആയിരിക്കും ആദ്യം കിറ്റ് വിതരണം ചെയ്യുക. പിന്നീട് മറ്റ് കാർഡുകളുള്ള ഉപയോക്താക്കൾക്ക് വിതരണം ചെയ്യും. തുണി സഞ്ചി ഉൾപ്പെടെ 14 ഇനങ്ങളാണ് ഇക്കുറി ഓണക്കിറ്റിൽ ഉണ്ടാകുകയെന്നും അനിൽ വ്യക്തമാക്കി.
സംസ്ഥാനത്ത് കിറ്റ് വിതരണം വൈകുമെന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രി ഓണക്കിറ്റുകൾ അടുത്ത ആഴ്ച മുതൽ വിതരണം ചെയ്യുമെന്ന് അറിയിച്ചത്. ഓണക്കിറ്റിൽ ഉൾപ്പെടുത്താനുള്ള ഉപ്പ്, ഉണക്കലരി എന്നീ സാധനങ്ങൾ കൃത്യ സമയത്ത് ലഭിച്ചിരുന്നില്ല. ഇതോടെയാണ് കിറ്റ് വിതരണം വൈകുമെന്ന തരത്തിൽ അഭ്യൂഹം ഉയർന്നത്.
Comments