ഡെറാഡൂൺ : വിമാനത്തിൽ കിടന്ന് സിഗരറ്റ് വലിച്ച് വിവാദമുണ്ടാക്കിയതിന് പിന്നാലെ ഇൻസ്റ്റഗ്രാം താരം ബോബി കത്താരിയയുടെ മറ്റൊരു വീഡിയോ പ്രചരിക്കുന്നു. നടുറോഡിൽ കസേരയിട്ട് ഇരുന്ന് മദ്യപിക്കുന്ന വീഡിയോയാണിത്. ഡെറാഡൂണിലെ തിരക്കേറിയ റോഡിലാണ് ഇയാളുടെ പ്രകടനം. ജൂലൈ 28 നാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
റോഡിലിരുന്ന് അൽപം ആസ്വദിക്കാമെന്ന ക്യാപ്ഷനോട് കൂടിയുള്ള വീഡിയോയിൽ ‘റോഡ് അപ്നി ബാപ് കി'( റോഡ് തന്റെ അച്ഛന്റെതെന്ന് അർത്ഥം) എന്ന ഗാനവും കേൾക്കുന്നുണ്ട്.
നേരത്തെ സ്‌പൈസ് ജെറ്റ് വിമാനത്തിൽ കിടന്ന് പുകവലിക്കുന്ന ഇയാളുടെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കുമെന്ന് വ്യോമയാനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അത് വിമാനമല്ലെന്നും സെറ്റ് ഇട്ടതാണെന്നുമാണ് ഇയാളുടെ വാദം.
Comments