തിരുവനന്തപുരം: കെഎസ്ആർടിസിയുടെ വരുമാനം കൊണ്ട് മാത്രം ശമ്പളം കൊടുക്കാനാവില്ലെന്ന് ആവർത്തിച്ച് ഗതാഗതമന്ത്രി ആന്റണി രാജു. ശമ്പളം ഇന്നും നാളെയുമായി കൊടുത്തു തീർക്കുമെന്നും മന്ത്രി അറിയിച്ചു.
കെഎസ്ആർടിസിയുടെ വരുമാനത്തിൽ നിന്ന് മാത്രം ശമ്പളം കൊടുക്കാനാകില്ല, ഇതിന് വേണ്ടി സർക്കാർ സഹായം നൽകാറുണ്ട്. കഴിഞ്ഞ മാസത്തെ ശമ്പളം രണ്ട് ദിവസത്തിനുള്ളിൽ കൊടുത്തുതീർക്കുമെന്നും ആൻരണി രാജു വ്യക്തമാക്കി.
ട്രേഡ് യൂണിയൻ നേതാക്കളുമായി ഓഗസ്റ്റ് 17ന് ചർച്ച നടത്തും. സുശീൽ ഖന്ന റിപ്പോർട്ടിനോട് ട്രേഡ് യൂണിയനുകൾക്ക് കാര്യമായ എതിർപ്പില്ല. പല നിർദ്ദേശങ്ങളും നടപ്പിലാവുന്നുമുണ്ട്. ഇനി ശമ്പള വിതരണത്തിൽ ഉൾപ്പെടെ ശാശ്വതമായ പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അതേസമയം സിപിഎം സംസ്ഥാന സമിതിയിലുണ്ടായ വിമർശനത്തെ കുറിച്ച് അറിയില്ലെന്നും ഗതാഗതവകുപ്പ് വിമർശിക്കപ്പെട്ടിട്ടില്ലെന്നാണ് ലഭിച്ച വിവരമെന്നും ആന്റണി രാജു വിശദീകരിച്ചു.
Comments