കൊച്ചി : അങ്കമാലിയിൽ ട്രെയിൻ ഇടിച്ച് വിദ്യാർത്ഥിനി മരിച്ചു. പുളിയനം തേലപ്പിള്ളി വീട്ടിൽ സാജന്റെ മകൾ അനു സാജൻ (21)ആണ് മരിച്ചത്. ഫയർ സ്റ്റേഷന് സമീപത്ത് വെച്ച് ഇന്ന് രാവിലെയോടെയായിരുന്നു അപകടം.
കൂട്ടുകാർക്കൊപ്പം റെയിൽവേ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടുകയായിരുന്നു. അങ്കമാലി മോർണിങ് സ്റ്റാർ കോളേജിൽ ബി.എസ്.സി. സുവോളജി അവസാന വർഷ വിദ്യാർത്ഥിനിയാണ് അനു.
Comments