കൊച്ചി :കെടി ജലീലിന്റേത് രാജ്യവിരുദ്ധ പ്രസ്താവനയെന്ന് വി മുരളീധരൻ. കശ്മീർ ഇന്ത്യയുടെ അഭിവാജ്യ ഘടകം എന്നത് രാജ്യത്തിന്റെ പ്രഖ്യാപിത നയമാണ്. ആസാദ് കാശ്മീർ എന്ന ജലീലിന്റെ പ്രസ്താവന രാജ്യദ്രോഹപരമാണെന്നും കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി എറണാകുളം ജില്ലാ കമ്മറ്റിയുടെ ഹർ ഘർ തിരംഗ് യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് എന്നത് രാജ്യത്തിന്റെ പ്രഖ്യാപിത നയമാണ്. വിഘടനവാദികൾ ഉയർത്തുന്ന മുദ്രാവാക്യമാണ് എംഎൽഎ നടത്തിയത്. രാജ്യദ്രോഹത്തിന് കേസ് എടുക്കാവുന്ന പരാമർശമാണിതെന്നും ജലീലിനെതിരെ രാജ്യദ്രോഹത്തിന് കേസ് എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യദ്രോഹ കുറ്റം ചെയ്തയാൾ നിയമസഭയിൽ തുടരുന്നത് നാടിന് അപമാനമാണ്. ജലീലിന്റെ രാജി സർക്കാർ ആവശ്യപ്പെടണമെന്നും വി മുരളീധരൻ പറഞ്ഞു.
Comments