ആലപ്പുഴ : അർത്തുങ്കലിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായ രണ്ടു വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ചേർത്തല കടക്കരപ്പള്ളി സ്വദേശി വൈശാഖിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായ ശ്രീഹരിക്കായി തിരച്ചിൽ തുടരുന്നു.ഇന്നലെ വൈകിട്ടാണ് ഇരുവരെയും തിരയിൽപ്പെട്ട് കാണാതായത്.
ആറ് വിദ്യാർത്ഥികളാണ് കഴിഞ്ഞ ദിവസം വൈകീട്ടോടെ തിരയിൽപ്പെട്ടത്. നാല് പേരെ ഉടൻ തന്നെ രക്ഷപ്പെടുത്തിയിരുന്നു. പ്രദേശത്തെ മത്സ്യതൊഴിലാളികളാണ് ഇവരെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചത്.
തിര ശക്തമായതിനാൽ കഴിഞ്ഞ ദിവസം തിരച്ചിൽ നടത്തുന്നത് പ്രയാസമായിരുന്നു. ഫയർഫോഴ്‌സും തീരദേശ പോലീസും അർത്തുങ്കൽ പോലീസും തീരത്ത് സജ്ജമായിരുന്നെങ്കിലും ഇവർക്ക് കടലിൽ ഇറങ്ങാൻ സാധിച്ചിരുന്നില്ല. കടക്കരപ്പള്ളിയിലെ സ്‌കൂളിൽ പത്താം ക്ലാസ് കഴിഞ്ഞ് പ്ലസ് വൺ പ്രവേശനം കാത്ത് നിൽക്കുന്നവരാണ് വിദ്യാർത്ഥികൾ.
Comments