തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി വീടുകളിലും ക്ലബ്ബുകളിലും ദേശീയ പതാക ഉയർത്തണമെന്ന ആഹ്വാനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആസാദി കാ അമൃത് മഹോത്സവത്തിൽ എല്ലാവരും പങ്കുചേരണമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് മുഖ്യമന്ത്രിയുടെ ആഹ്വാനം.
നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടി 75 വർഷം തികയുകയാണ്. നൂറ്റാണ്ടുകൾ നീണ്ട പോരാട്ടങ്ങളാണ് സ്വാതന്ത്ര്യലബ്ധിക്കായി ഇന്ത്യൻ ജനത സംഘടിപ്പിച്ചത്. ആ ത്യാഗങ്ങളുടെ ഉജ്ജ്വല സ്മരണകൾ പുതുക്കാൻ രാജ്യത്താകെ നടത്തുന്ന ‘ആസാദി കാ അമ്യത് മഹോത്സവിൽ’ കേരളവും പങ്കു ചേരുകയാണ്. അതിന്റെ ഭാഗമായി ആഗസ്റ്റ് 13 മുതൽ സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15 വരെ കേരളത്തിൽ ദേശീയ പതാക ഉയർത്തുകയാണ്. വീടുകളിലും ഓഫീസുകളിലും ക്ലബുകളിലും സ്ഥാപനങ്ങളിലും എല്ലാം പതാക ഉയർത്തി എല്ലാവരും അതിൽ പങ്കു ചേരണമെന്ന് അഭ്യർത്ഥിക്കുന്നു. ഭരണഘടനയുടെ മൂല്യങ്ങളും രാജ്യത്തിന്റെ അഖണ്ഡതയും നാടിന്റെ പുരോഗതിയും ഉയർത്തിപ്പിടിച്ച് നമുക്കു മുന്നോട്ടു പോകാം.ആസാദി കാ അമൃത് മഹോത്സവിൽ എല്ലാവരും പങ്കെടുക്കണം.- മുഖ്യമന്ത്രി പറഞ്ഞു.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംസ്ഥാനത്തും വിപുലമായ പരിപാടികൾ സംഘടിപ്പിക്കും.
Comments