തിരുവനന്തപുരം : ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായ ഹർ ഘർ തിരംഗ പരിപാടിയോട് അനുബന്ധിച്ച് വീട്ടിൽ ദേശീയ പതാക ഉയർത്തി നടൻ സുരേഷ് ഗോപി. തിരുവനന്തപുരം ശാസ്തമംഗലത്തെ വീട്ടിലാണ് അദ്ദേഹം പതാക ഉയർത്തിയത്. തുടർന്ന് ഭാര്യ രാധികയോടൊപ്പം അദ്ദേഹം പുഷ്പാർച്ചനയും നടത്തി.
യുഎസിൽ എല്ലാ വീടുകളിലും പതാക ഉയർത്തുന്നത് പതിവാണ്. അവർ അവരുടെ ദേശീയ പതാകയ്ക്ക് കൊടുക്കുന്ന മര്യാദയാണ് അതിലൂടെ മനസിലാകുന്നത്. നമ്മുടെ ഇന്ത്യയിലും അത്തരമൊരു ആചാരം വേണമെന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു.
ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിലൂടെ ജനങ്ങൾ തിരംഗയ്ക്ക് മര്യാദ അർപ്പിച്ച് തുടങ്ങിയിരിക്കുകയാണ്. 365 ദിവസങ്ങളും ദേശീയ പതാക വീടുകളിൽ പാറട്ടെയെന്ന് ആശംസിക്കുന്നു എന്നും നടൻ പറഞ്ഞു. സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പ്രജകളും ഭാഗമാകുന്നു. ഇന്നിത് പ്രധാനമന്ത്രിയുടെയോ പ്രസിഡന്റിന്റേയോ ചടങ്ങല്ല, ഓരോ പൗരന്റെയും ചടങ്ങായി മാറിയെന്നും അദ്ദേഹം വ്യക്തമാക്കി.
Comments