തിരുവനന്തപുരം: ത്രിവർണ പതാകയെ അപമാനിച്ച് സിപിഎം പ്രവർത്തകൻ. ഉയർത്തിയ പതാക പിഴുതെറിഞ്ഞു. കോട്ടയ്ക്കൽ സ്വദേശി അഗസ്റ്റിൻ ആണ് ദേശീയ പതാകയെ അപമാനിച്ചത്. സംഭവത്തിൽ ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് ഹർ ഘർ തിരംഗയുടെ ഭാഗമായി പതാക ഉയർത്തിയപ്പോഴായിരുന്നു അഗസ്റ്റിൻ അപമാനിച്ചത്.
രാവിലെയോടെയായിരുന്നു സംഭവം. ഹർ ഘർ തിരംഗയുടെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ബിജെപി പ്രവർത്തകർ പതാക ഉയർത്തിയിരുന്നു. ഇതിനോട് അനുബന്ധമായായിരുന്നു കോട്ടയ്ക്കലിലും പതാക ഉയർത്തിയത്. എന്നാൽ സ്ഥലത്ത് പതാക ഉയർത്താൻ അനുവദിക്കില്ലെന്ന് അഗസ്റ്റിൻ പറയുകയായിരുന്നു. തുടർന്ന് കൊടിമരവും പതാകയും പിഴുതെറിഞ്ഞു. എന്നാൽ ബിജെപി പ്രവർത്തകർ കൊടി അതേ സ്ഥാനത്ത് തന്നെ ഉയർത്തുകയായിരുന്നു.
ഇതോടെ ഇയാൾ വീണ്ടും എതിർപ്പുമായി രംഗത്തു വന്നു. അനുനയിപ്പിക്കാൻ ശ്രമിച്ച ബിജെപി പ്രവർത്തകരെ ഇയാൾ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ആയിരുന്നു. എങ്കിലും എതിർപ്പ് മറി കടന്ന് പ്രവർത്തകർ അതേ സ്ഥാനത്ത് സ്ഥാപിച്ചു.
Comments