ന്യൂഡൽഹി: ഐ എ എസ് പദവി രാജി വെച്ച് രാഷ്ട്രീയ പ്രവർത്തനത്തിന് പോയ ഷാ ഫൈസലിനെ കേന്ദ്ര സർക്കാർ തിരിച്ചെടുത്തു. ഡിപ്പർട്ട്മെന്റ് ഓഫ് പേഴ്സണൽ ആൻഡ് ട്രെയിനിംഗ് വകുപ്പ് പുറത്തു വിട്ട ഉത്തരവിൽ കേന്ദ്ര ടൂറിസം ഡെപ്യൂട്ടി സെക്രട്ടറിയായി ചുമതല നൽകി കൊണ്ടാണ് തിരിച്ചെടുത്തിരിക്കുന്നത്.
സർക്കാർ ഉദ്ദ്യോഗം രാജി വെച്ച് ജമ്മു കശ്മീർ പീപ്പിൾസ് മൂവ്മെന്റ് പാർട്ടി രൂപീകരിക്കുകയും കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് തൊട്ടുപിന്നാലെ നിരവധി പ്രക്ഷോഭ പരിപാടികൾ അദ്ദേഹം സംഘടിപ്പിച്ചു. സുരക്ഷാ നിയമപ്രകാരം ഷായെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ജയിൽ മോചിതനായ ഷാ രാഷ്ട്രീയം ഉപേക്ഷിക്കുകയും സർക്കാർ സർവ്വീസിൽ വീണ്ടും ചേരാനുള്ള സന്നദ്ധത അറിയിക്കുകയുമാണ് ചെയ്തത്.
സർവ്വീസിൽ നിന്നും രാജി വെച്ചെങ്കിലും സർക്കാർ അദ്ദേഹത്തിന്റെ രാജി ഒദ്യോഗികമായി സ്വീകരിച്ചിരുന്നില്ല. മുൻ ജമ്മു കശ്മീർ കേഡറിലെ 2010 ബാച്ച് ഐ എ എസ് ടോപ്പർ ആണ് ഷാ. 2019ലാണ് അദ്ദേഹം സർക്കാർ പദവി രാജി വെച്ച് രാഷ്ട്രീയത്തിൽ ചേരുന്നത്. താൻ ചെയ്തത് വലിയൊരു തെറ്റായിരുന്നു എന്നും ഇത്തരമൊരു കാര്യം ചെയ്തതിൽ ഖേദമുണ്ടെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
Comments