തെന്നിന്ത്യൻ നടി നയൻതാരയും സംവിധായകൻ വിഘ്നേഷും തമ്മിലുള്ള വിവാഹവും അവരുടെ വിവാഹ വസ്ത്രവും ആരാധകർക്കിടയിൽ ഏറെ ചർച്ചയായിരുന്നു. നയൻതാര വിവാഹത്തിന് ധരിച്ച അതേ ചുവപ്പ് സാരിയും ആഭരണങ്ങളും ധരിച്ചുകൊണ്ട് നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തി.
ഈ മേക്ക് ഓവറിലൂടെ നിരവധി മോഡലുകളാണ് ശ്രദ്ധ നേടിയത്. അത്തരത്തിലൊരു മേക്ക് ഓവറിന് പ്രതികരണവുമായി എത്തിയിരിക്കുകയാണ് വിഘ്നേഷ് ശിവൻ. എക്സ്പെക്ടേറ്റൻ വേഴ്സസ് റിയാലിറ്റി എന്ന ക്യാപ്ഷനോടെ നടി ഹരതിയാണ് മേക്ക് ഓവർ നടത്തിയ തന്റെ ചിത്രം പങ്കുവെച്ചത്.
You are more beautiful dear Harathi ☺️☺️😍😍❤️❤️❤️🥰🥰🥰💐💐💐💐💐 https://t.co/VIieOSn6H4
— Vignesh Shivan (@VigneshShivN) August 12, 2022
പിന്നാലെ വിഘ്നേഷ് ഈ ചിത്രത്തിന് പ്രതികരണവുമായി എത്തി. നിങ്ങൾ നയൻതാരയേക്കാൾ സുന്ദരിയായിരിക്കുന്നു എന്നായിരുന്നു വിഘിനേഷിന്റെ കമന്റ്. ‘ഹരതി, നിങ്ങളാണ് കൂടുതൽ സുന്ദരി’ എന്ന കുറിപ്പോടെയാണ് വിഘ്നേഷിന്റെ റീട്വീറ്റ്.
Comments