ജയ്പൂർ: സംരക്ഷിക്കപ്പെടേണ്ട ആർക്കും ബന്ധിക്കാനുള്ളതാണ് രാഖിയെന്ന് വ്യത്യസ്ത രീതിയിൽ മാതൃക കാണിച്ച് രാജസ്ഥാനിലെ വനിത. രാഖീ ബന്ധനത്തിലെ വ്യത്യസ്തതയും അപൂർവ്വതയും വെളിവാക്കുന്ന വനംവകുപ്പിന്റെ ചിത്രം വൈറലാവുകയാണ്. തന്നെ സംരക്ഷിക്കാമെന്ന് സഹോദരനെക്കൊണ്ട് സത്യം ചെയ്യിച്ച് കയ്യിൽ രാഖി ബന്ധിക്കുന്ന അതേ ഭാവത്തോടെ എല്ലാ ജീവജാലങ്ങളേയും കാണാനാകണമെന്ന് കാണിച്ചിരിക്കുകയാണ് രാജസ്ഥാനിലെ ഒരു വനിത.
രോഗബാധിതനായ ഒരു പുള്ളിപ്പുലിയ്ക്ക് രാഖി ബന്ധിച്ചാണ് അതിനെ പരിപാലിച്ച വനിത മാതൃക കാണിക്കുന്നത്. ഏറെ വാത്സല്യത്തോടെയാണ് അവർ രാഖി ബന്ധിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറുന്നതിന് മുമ്പാണ് യുവതി തന്നോട് വിടപറഞ്ഞ് പോകുന്ന പുള്ളിപ്പിലിയോടുള്ള തന്റെ സ്നേഹം രാഖി ബന്ധനത്തിലൂടെ തെളിയിച്ചത്. വനംവകുപ്പ് പങ്കുവെച്ച ഹൃദയസ്പർശിയായ വീഡിയോ ഇപ്പോൾ വൈറലാണ്.
നിരവധി വന്യജീവി ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുള്ള വനംവകുപ്പ് ഉദ്യോഗസ്ഥൻ സുസാന്ദ നന്ദയാണ് രാജസ്ഥാനിലെ വ്യത്യസ്തമായ രാഖീ ബന്ധന ചിത്രം പുറത്തുവിട്ടത്. ഇന്ത്യയിൽ എത്രയോ നൂറ്റാണ്ടുകളായി ജീവി വർഗ്ഗവും മനുഷ്യനും തമ്മിലുള്ള ബന്ധം ശക്തമായി നിലനിൽക്കുന്നു എന്നതിന്റെ പുതിയ ഉദാഹരണമാണിതെന്നും നന്ദ പറയുന്നു.
വനത്തിനടുത്ത് താമസിക്കുന്ന ജനങ്ങൾ എന്നും വന്യജീവികളുടെ പ്രാധാന്യം തിരിച്ചറി യുന്നവരാണ്. അങ്ങോട്ടുമിങ്ങോട്ടും ഉപദ്രവിക്കാതെ ജീവിക്കാനും ജീവി വർഗ്ഗങ്ങളെ സംരക്ഷിക്കാനും ഇന്ത്യൻ ഗ്രാമീണ ജനത എന്നും തയ്യാറുമാണ്. ഇത്തരം സഹജീവി സ്നേഹ ത്തിന്റെ മികച്ച ഉദാഹരണമാണ് രാജസ്ഥാനിൽ കണ്ടതെന്നും നന്ദ വിശദീകരിക്കുന്നു.
Comments