തിരുവനന്തപുരം: ജനം ടിവിയുടെ കാർഷിക പരിപാടിയായ ‘നാട്ടുവരമ്പിന്’ സംസ്ഥാന സർക്കാരിന്റെ ഒരു അവാർഡ് കൂടി ലഭിച്ചു. ഫാം ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിച്ച 2022ലെ ഡിജിറ്റൽ വീഡിയോ മത്സരത്തിൽ ഏറ്റവും മികച്ച രണ്ടാമത്തെ പരിപാടിയായി ‘നാട്ടുവരമ്പ്’ തിരഞ്ഞെടുത്തു.
സംസ്ഥാന കർഷക ദിനം ആചരിക്കുന്ന ചിങ്ങം ഒന്നിന് പുരസ്കാര ദാനം നടക്കുന്നതാണ്. ഓഗസ്റ്റ് 17 ബുധനാഴ്ച നാല് മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ അവാർഡ് ദാനം നടക്കും.
Comments