ന്യൂഡൽഹി: സൽമാൻ റുഷ്ദിയുടെ പുസ്തകം ഇന്ത്യയിൽ നിരോധിച്ചില്ലായിരുന്നെങ്കിൽ വൻ കലാപമുണ്ടായേനെയെന്ന് കോൺഗ്രസ്സ് നേതാവ് കെ.നട്വർ സിംഗ്. രാജീവ് ഗാന്ധി പ്രധാന മന്ത്രിയായിരുന്ന സമയത്തെ തീരുമാനം ഏറെ ചർച്ച ചെയ്ത ശേഷമാണ് എടുത്തതെന്നും 91 വയസ്സുകാരനായ മുൻ വിദേശ കാര്യമന്ത്രി നട്വർ സിംഗ് പറഞ്ഞു.
സാത്താന്റെ വചനങ്ങൾ എഴുതിയ പ്രശസ്ത സാഹിത്യകാരൻ സൽമാൻ റുഷ്ദിക്ക് ന്യൂയോർ ക്കിൽ ഇസ്ലാമിക ഭീകരന്റെ കുത്തേറ്റതിന് പിന്നാലെയാണ് പഴയ തീരുമാനം മുൻ കേന്ദ്രമന്ത്രി യായിരുന്ന നട്വർ സിംഗ് ഓർത്തെടുത്തത്. തന്റെ തീരുമാനും എത്ര ശരിയായിരുന്നു വെന്നതാണ് ഇന്നലത്തെ സംഭവം തെളിയിക്കുന്നതെന്നും നട്വർ സിംഗ് പറഞ്ഞു. 1988ലാണ് പുസ്തകം പുറത്തുവന്നതും വലിയ വിവാദമായതിനെ തുടർന്ന് ഇന്ത്യയിൽ നിരോധിച്ചതും. യൂറോപ്പിൽ ലക്ഷക്കണക്കിന് പുസ്തകമാണ് വിറ്റുപോയത്.
സാത്താന്റെ വചനങ്ങളിൽ ഇസ്ലാമിക വിശ്വാസത്തെ എതിർക്കുന്ന കാര്യങ്ങളുണ്ടെന്നും പലയിടങ്ങളിൽ നിന്നുള്ള വിമർശനം മറ്റൊരു തരത്തിലേക്ക് വഴിമാറാൻ ഇടയുണ്ടെന്നും രഹസ്യാന്വേഷണ വിവരം ലഭിച്ചിരുന്നു. തന്നെ രാജീവ് ഗാന്ധി വിളിപ്പിച്ച് വിഷയത്തിന്റെ ഗൗരവം തിരക്കി. റുഷ്ദി തനിക്ക് ഏറെ പ്രിയപ്പെട്ട എഴുത്തുകാരനാണെന്നിരിക്കേ ഇന്ത്യയുടെ ക്രമസമാധാന നിലയിലായിരുന്നു തന്റെ ആശങ്കയെന്നും നട്വർ സിംഗ് പറഞ്ഞു.
പുസ്‌കങ്ങൾ നിരോധിക്കുന്നതിനെ എന്നും എതിർക്കണമെന്ന അഭിപ്രായമാണ് എനിക്കെ ന്നുമുള്ളത്. എന്നാൽ ആ സമയത്തെ അന്തരീക്ഷം കണക്കിലെടുത്ത് അത് നിരോധിക്കു ന്നതാണ് നല്ലതെന്ന ഉപദേശമാണ് താൻ രാജീവിന് നൽകിയതെന്നും നട്വർ സിംഗ് പറഞ്ഞു.
Comments