മുംബൈ: ഉദ്ധവ് താക്കറെ്ക്കെതിരായ പോരാട്ടങ്ങൾക്ക് ശക്തി പകർന്ന് പുതിയ പാർട്ടി ഓഫീസ് തുറക്കാൻ ഒരുങ്ങി ഷിൻഡെ പക്ഷം. ശിവസേന ഭവൻ സ്ഥിതി ചെയ്യുന്ന ദാദറിൽ പുതിയ കേന്ദ്ര ഓഫീസ് നിർമ്മിക്കാൻ ഏകനാഥ് ഷിൻഡെ ക്യാമ്പ് തീരുമാനിച്ചു. ശിവാജി പാർക്കിന് സമീപം സ്ഥിതി ചെയ്യുന്ന ശിവസേന ഭവൻ പാർട്ടി ആസ്ഥാനം മാത്രമല്ല, അതിന്റെ അനുബന്ധ സംഘടനകളുടെ ഓഫീസുകളും പ്രവർത്തിക്കുന്നു.
ശിവസേനയുടെ ആസ്ഥാന മന്ദിരം 1974ൽ ആണ് നിർമ്മിച്ചത്. പിന്നീട് നവീകരിച്ച കെട്ടിടം അന്തരിച്ച ബാലാസാഹേബ് താക്കറെ 2006ൽ ഉദ്ഘാടനം ചെയ്തു. സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റ മന്ത്രി ഉദയ് സാമന്ത് ട്വിറ്ററിലൂടെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകി.
मुंबई दादर येथे प्रति शिवसेना भवन मा. एकनाथजी शिंदे करत आहेत हा गैरसमज पसरवला जात आहे..मा. मुख्यमंत्री महोदयांना सर्वसामान्य जनतेला भेटता याव ह्यासाठी मध्यवर्ती कार्यालय असावे आमचा प्रयत्न आहे..शिवसेना भवन बद्दल आम्हाला कालही आदर होता उद्याही राहील.
— Uday Samant (@samant_uday) August 12, 2022
‘മുംബൈയിലെ ദാദറിൽ ഏകനാഥ് ഷിൻഡെ ശിവസേന ഭവന്റെ പകർപ്പ് നിർമ്മിക്കുകയാണെന്ന് തെറ്റിദ്ധാരണ പരത്തുകയാണ്, ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് ജനങ്ങളെ കാണുന്നതിന് ഒരു കേന്ദ്ര ഓഫീസ് ഉണ്ടാക്കാനാണ് ഞങ്ങളുടെ ശ്രമം. ഞങ്ങൾ ശിവസേനയെ ബഹുമാനിക്കുന്നുവെന്നും ഉദയ് സാമന്ത് ട്വിറ്ററിലൂടെ വ്യക്തമാക്കി.
ശിവസേന ഭവനോടുളള ഞങ്ങളുടെ ബഹുമാനം തുടർന്ന് കൊണ്ടേയിരിക്കും.’ ഉദ്ധവ് വിഭാഗത്തിന്റെ ശക്തികേന്ദ്രമാണ് ദാദർ. അധികാരം നഷ്ടപ്പെട്ട ഉദ്ധവ് കൂടുതൽ ദുർബലനായി കൊണ്ടിരിക്കുകയാണ്. ‘യഥാർത്ഥ ശിവസേന’ ആയി അംഗീകരിക്കപ്പെടാനുള്ള ശ്രമത്തിനിടയിൽ ഷിൻഡെ ക്യാമ്പിന്റെ ഒരു സുപ്രധാന നീക്കമായി ഇതിനെ കണക്കാക്കപ്പെടുന്നു.
Comments