ചെന്നൈ: തമിഴ്നാട്ടിലെ ഫെഡ്ബാങ്ക് എന്ന ധനകാര്യ സ്ഥാപനത്തിൽ വൻ കവർച്ച. ചെന്നൈയിലുള്ള ശാഖയിലാണ് കവർച്ച നടന്നത്. ബാങ്ക് ജീവനക്കാരന്റെ നേതൃത്വത്തിലായിരുന്നു സംഭവം. മറ്റ് ജീവനക്കാരെ കെട്ടിയിട്ട് കവർച്ചാസംഘം പണം കൊള്ളയടിക്കുകയായിരുന്നു.
ചെന്നൈയിലെ ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ (ഫെഡ്ഫിന) അരുമ്പാക്കം ശാഖയിൽ നിന്ന് 20 കോടി രൂപയാണ് സംഘം കവർച്ച നടത്തിയത്. സുരക്ഷാ ജീവനക്കാരനെ മയക്കുമരുന്ന് നൽകി മയക്കികെടുത്തിയായിരുന്നു കവർച്ച. പണത്തോടൊപ്പം ബാങ്ക് ലോക്കറിലുണ്ടായിരുന്ന ആഭരണങ്ങളും സംഘം കൊണ്ടുപോയിട്ടുണ്ട്.
മൂന്ന് പേരടങ്ങുന്ന അക്രമി സംഘമാണ് കൊള്ളയടിക്കാൻ ബാങ്കിലെത്തിയത്. വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. കേസന്വേഷിക്കാനായി നാല് പേരടങ്ങുന്ന പ്രത്യേക സംഘത്തെ പോലീസ് നിയോഗിച്ചു. കവർച്ച നടത്തിയവരെ ഉടൻ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി.
Comments