ന്യൂഡൽഹി: കൊറോണ കാലഘട്ടത്തിൽ വിദ്യാഭ്യാസം മുടങ്ങിയ ഇന്ത്യൻ വിദ്യാർത്ഥി കൾക്ക് ചൈനയിലേക്ക് ഉടൻ മടങ്ങിപോയി പഠനം തുടരാൻ അവസരം ഒരുങ്ങുന്നു. എത്രയും പെട്ടന്ന് ഇക്കാര്യത്തിൽ നടപടിയാകുമെന്ന് ചൈനീസ് അംബാസഡർ സുൻ വീഡോംഗ് അറിയിച്ചു.
‘ചൈന ഇന്ത്യൻ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്നു. ഈ വർഷം തന്നെ ആദ്യ സംഘം വിദ്യാർത്ഥികൾക്ക് ചൈനയിലെത്തി വിദ്യാഭ്യാസം തുടരാൻ സാധിക്കും. വിദ്യാഭ്യാസ മേഖലകളിലെ ഇരുരാജ്യങ്ങളുടെ വിദ്യാഭ്യാസ വിഭാഗങ്ങളും തീരുമാനം എടുക്കുന്ന അവസാന ഘട്ടത്തിലാണ്.’ അംബാസഡർ സുൻ വീഡോംഗ് അറിയിച്ചു.
കൊറോണ മഹാമാരി പൊട്ടിപുറപ്പെട്ടതോടെ വിവിധ സർവ്വകലാശാലകളിൽ പഠിക്കാൻ ചേർന്നവർക്കാണ് എല്ലാം ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങേണ്ടി വന്നത്. പഠനം മുടങ്ങിയ കോഴ്സുകളിൽ പഠനം തുടരാനും പുതിയ കോഴ്സുകളിലേയ്ക്ക് ചേർന്ന ശേഷം ഇതുവരെ ചൈനയിലെത്താൻ സാധിക്കാത്തവരുമായ പതിനായിരത്തോളം പേർക്കാണ് ചൈന അനുമതി നൽകിയിരിക്കുന്നത്. ജി20 ഉച്ചകോടിയിൽ കഴിഞ്ഞ മാർച്ചിൽ വിദേശകാര്യ മന്ത്രിമാരായ എസ്.ജയശങ്കറും വാങ് യീയും നടത്തിയ കൂടിക്കാഴ്ചയിലാണ് വിദ്യാഭ്യാസ മേഖലയിലെ വിദ്യാർത്ഥി വിഷയത്തിൽ തീരുമാനം എടുത്തത്.
Comments