ലക്നൗ: ഉത്തർപ്രദേശിൽ ദേശീയ പതാകയ്ക്ക് പകരം പാകിസ്താൻ പതാക ഉയർത്തിയയാൾ അറസ്റ്റിൽ. കുഷിനഗർ സ്വദേശി സൽമാൻ ആണ് അറസ്റ്റിലായത്. ഇയാൾ പാകിസ്താൻ പതാക ഉയർത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ
വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഹർഘർ തിരംഗയുടെ ഭാഗമായി എല്ലാ വീടുകളിലും ത്രിവർണ പതാക ഉയർത്താൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഇതിനെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു വീട്ടിൽ പാകിസ്താൻ പതാക ഉയർത്തിയത്. എന്നാൽ പരിസരവാസികൾ ഇക്കാര്യം അധികൃതരെ അറിയിക്കുകയായിരുന്നു. ചിലർ ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലും പ്രചരിപ്പിച്ചു.
പാകിസ്താൻ പതാക ഉയർത്തിയതിലൂടെ സൽമാനും കുടുംബവും രാജ്യദ്രോഹമാണ് ചെയ്തതെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇതിന് മുൻപും സമാനമായ രീതിയിൽ സൽമാനും കുടുംബവും രാജ്യദ്രോഹ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും പ്രദേശവാസികൾ വ്യക്തമാക്കി.
Comments