ശ്രീനഗർ: ജമ്മുകശ്മീരിലെ കുൽഗ്രാമിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് വീരമൃത്യു. ഇന്നലെ നടന്ന ഗ്രനേഡ് ആക്രമണത്തിലാണ് പോലീസുകാരൻ കൊല്ലപ്പെട്ടത്.
കുൽഗ്രാമിലെ ഖൈമോയിലാണ് ആക്രമണമുണ്ടായത്. പൂഞ്ച് മേന്ദർ സ്വദേശി താഹിർ ഖാൻ എന്ന പോലീസുകാരനാണ് ജീവമൃത്യു വരിച്ചത്. ഗ്രനേഡ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ അനന്ത്നാഗിലെ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം രജൗറി മേഖലയിൽ സൈനിക ക്യാമ്പിന് നേരെ ഭീകരണാക്രമണമുണ്ടായിരുന്നു. ആക്രമത്തിൽ നാല് സൈനികർ വീരമൃത്യു വരിക്കുകയും ജെയ്ഷ മുഹമ്മദ് ഭീകരരെ വധിക്കുകയും ചെയ്തിരുന്നു.
രജൗറി മേഖലയിൽ സൈനിക ക്യാമ്പ് ആക്രമണത്തിന് പിന്നാലെ ശ്രീനഗറിൽ നടന്ന ആക്രമണം ഏറെ ഗൗരവത്തോടെയാണ് സൈന്യം കാണുന്നത്.സ്വാതന്ത്ര്യദിനാഘോഷം നടക്കാനിരിക്കുന്ന ശ്രീനഗർ നഗരത്തിലെ ആക്രമണം വഴി ജനങ്ങളെ ഭീതിയിലാഴ്ത്തുകയാണ് ലക്ഷ്യമെന്നും കശ്മീർ പോലീസ് വ്യക്തമാക്കി.
Comments