വാഷിങ്ടൺ : സാഹിത്യകാരൻ സൽമാൻ റുഷ്ദിയക്കെതിരായ ആക്രമണത്തെ അപലപിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. വളരെ ക്രൂരമായ ആക്രമണമാണ് ഉണ്ടായിരിക്കുന്നത് . അതിന്റെ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല. താനും കുടുംബവും രാജ്യവും ചേർന്ന് അദ്ദേഹം എത്രയും വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് റുഷ്ദിയക്കെതിരെ ആക്രമണം ഉണ്ടായത് . വെസ്‌റ്റേൺ ന്യൂയോർക്കിലെ ഒരു പൊതുവേദിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. സദസ്സിൽ നിന്നും ഒരാൾ വേദിയിലേക്ക് ഓടിക്കയറി അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. പിന്നാലെ റുഷ്ദിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം സംഭവത്തിൽ പ്രതിയായ 24 കാരനായ ഹാദി മതറിനെ പോലീസ് പിടികൂടിയിരുന്നു. ഇയാൾക്ക് ഷിയാ തീവ്രവാദത്തോടും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിനോടും അനുഭാവമുണ്ടെന്ന് സാമൂഹ മാദ്ധ്യമത്തിൽ നടത്തിയ പരിശോധനയിൽ ഉദ്യോഗസ്ഥർ കണ്ടെത്തി.
നിലവിൽ കുത്തേറ്റ സൽമാൻ റുഷ്ദിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. വെറ്റിലേറ്ററിന്റെ സഹായത്താലാണ് അദ്ദേഹമുള്ളത്.കഴുത്തിലും മുഖത്തും ഗുരുതര പരുക്കേറ്റ റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കണ്ണിനും കരളിനും ഗുരുതപരുക്കാണ് ആക്രമണത്തിൽ ഉണ്ടായത്. റുഷ്ദിക്ക് മികച്ച പരിചരണമാണ് നൽകുന്നതെന്ന് ന്യൂയോർക്ക് ഗവർണർ കാത്തി ഹോക്കൽ അറിയിച്ചു.
Comments