ലക്‌നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ബോംബ് ഭീഷണി. ആലംബാഗിൽ താമസിക്കുന്ന ദേവേന്ദ്ര തിവാരി എന്നയാളുടെ വീട്ടിൽ നിന്നാണ് കത്ത് കണ്ടെത്തിയത്.മുഖ്യമന്ത്രി യോഗിയേയും ദേവേന്ദ്ര തിവാരിയേയും വധിക്കുമെന്നാണ് കത്തിൽ പറയുന്നത്.
‘മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സുരക്ഷാ സംവിധാനങ്ങൾ ഉണ്ട്. അല്ലെങ്കിൽ അദ്ദേഹം മുമ്പ് തന്നെ കൊല്ലപ്പെടുമായിരുന്നു. അതിന്റെ ഉദാഹരണമാണ് ലക്നൗവ് സ്വദേശികളായ കമലേഷ് തിവാരിയും രഞ്ജിത് ബച്ചനും . ഇരുവരും വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്നും കത്തിൽ പറയുന്നു.
ഇതിന് പുറമെ ഭീഷണി കത്തിൽ, രഞ്ജിത് ബച്ചൻ, കമലേഷ് തിവാരി എന്നിവരുടെ ചിത്രങ്ങൾക്ക് പിന്നാലെ ദേവേന്ദ്ര തിവാരിയുടെയും യോഗി ആദിത്യനാഥിന്റെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ബച്ചന്റെയും കമലേഷിന്റെയും ചിത്രങ്ങൾക്ക് തൊട്ടടുത്ത് ടിക്ക് ചിഹ്നങ്ങൾ രേഖപ്പെടുക്കിയിരുന്നു. നിങ്ങൾ രണ്ട് പേരുടെ പേരുടെയും ഊഴമാണ് അടുത്തതെന്നും കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
10 ദിവസത്തിനിടെ മുഖ്യമന്ത്രിക്ക് നേരെ ഉണ്ടാകുന്ന രണ്ടാമത്തെ വധഭീഷണിയാണിത്. രണ്ട് ദിവസം മുമ്പാണ് യോഗിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വാട്സ്ആപ്പ് സന്ദേശം ലഭിച്ചത്. സംഭവത്തിൽ സുശാന്ത് ഗോൾഫ് സിറ്റി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസിൽ പ്രതികൾക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ഇതിന് പിന്നാലെയാണ് ഭീഷണി കത്ത് കണ്ടെത്തിയത്.
Comments