വയനാട്: ആസാദ് കശ്മീർ പരാമർശത്തിൽ കെ.ടി ജലീൽ എംഎൽഎയെ വീണ്ടും കടന്നാക്രമിച്ച് കെ. സുരേന്ദ്രൻ. ജലീൽ പാകിസ്താനിലേക്ക് പോകണമെന്ന് സുരേന്ദ്രൻ പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി വയനാട് നടക്കുന്ന തിരംഗ യാത്ര ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു അദ്ദേഹം.
കെ.ടി ജലീലിന് ഇന്ത്യയിൽ ജീവിക്കാനുള്ള അവകാശമില്ല. അതിനാൽ പാകിസ്താനിലേക്ക് പോകണം. വിവാദ പ്രസ്താവനയിൽ മാപ്പ് പറയാൻ കെ.ടി ജലീൽ ഇതുവരെ തയ്യാറായിട്ടില്ല. ഇന്ത്യയുടെ ഭരണഘടനയെയും സൈന്യത്തെയും കെ.ടി ജലീലിന് ബഹുമാനമില്ല. അങ്ങനെയൊരാളുടെ സ്ഥാനം പാകിസ്താനിലാണെന്നും സുരേന്ദ്രൻ വിമർശിച്ചു.
സ്വാതന്ത്ര്യ സമയരത്തെ വളച്ചൊടിക്കാനുള്ള നീക്കം കേരളത്തിലടക്കം നടക്കുന്നു. വിഭജനത്തിന്റെ ശക്തികൾ നമ്മുടെ നാട്ടിൽ നിൽക്കുന്നു എന്നതിനുള്ള ഉദാഹരണമാണ്
ജലീലിന്റെ പ്രസ്ഥാവന. പാകിസ്താൻ ചാരനെപ്പോലെയാണ് ജലീലിന്റെ വാക്കുകൾ. ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചത് കൊണ്ട് പ്രശ്നം തീരുന്നില്ല. ഇന്ത്യൻ അതിർത്തി അംഗീകരിക്കാത്ത ജലീലിനെതിരെ നിയമ നടപടി സ്വീകരിക്കണം. ജലീൽ മാപ്പ് പറയണം. ജലീലിനെതിരെ ബിജെപി പ്രതിഷേധം കടുപ്പിക്കുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Comments