രാജ്യം സ്വതന്ത്രമായതിന്റെ 75-ാം വാർഷികം ആഘോഷിക്കുമ്പോൾ അതിൽ പങ്കാളികളായി ഇന്ത്യയിലെ കലാകാരന്മാർ. 75 ഓളം കലാകാരന്മാരാണ് ഇതിന്റെ ഭാഗമായി ‘ജയ ഹേ 2.0’ എന്ന മ്യൂസിക്കൽ വീഡിയോയിൽ അണിനിരന്നിരിക്കുന്നത്. ആസാദി കാ അമൃത് മഹോത്സവത്തിൽ പങ്കാളികളായി ഇന്ത്യയിലുടനീളമുള്ള 75 കലാകാരന്മാർ . സൗരേന്ദ്രോ മുള്ളിക്കും സൗമ്യോജിത് ദാസും ചേർന്ന് സംഗീത സംവിധാനം ചെയ്ത മ്യൂസിക്കൽ വീഡിയോയാണ് ഇത്.
ഗാന പ്രകാശന ചടങ്ങിൽ അംബുജ നിയോട്ടിയ ചെയർമാൻ ഹർഷവർദ്ധൻ നിയോട്ടിയ, സൗരേന്ദ്രോ മുള്ളിക്, സൗമ്യോജിത് ദാസ് ,അനുപം റോയ്, സോംലത ആചാര്യ ചൗധരി, രൂപം ഇസ്ലാം, എന്നിവർ പങ്കെടുത്തു. ജയ ഹേ 2.0 അവതരിപ്പിച്ചത് ഹർഷവർദ്ധൻ നിയോട്ടിയാണ്. ജന ഗണ മനയുടെ മുഴുവൻ അഞ്ച് ശ്ലോകങ്ങളുടെ ഒരു ചിത്രീകരണമാണ് ഇത്.
‘ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച വർഷത്തിലാണ് ഞാൻ ജനിച്ചത്. അതിനാൽ എനിക്ക് അഭിമാനം ഉണ്ട്. സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കാൻ ഈ പ്രോജക്റ്റിന്റെ ഭാഗമാകാൻ കഴിഞ്ഞത് ഒരു വലിയ അംഗീകാരമാണ്.’ഉഷ ഉതുപ്പ് പറഞ്ഞു.
ആശാ ഭോസ്ലെ, അംജദ് അലി ഖാൻ, ഹരിപ്രസാദ് ചൗരസ്യ, ഹരിഹരൻ, റാഷിദ് ഖാൻ, അജോയ് ചക്രബർത്തി, ശുഭ മുദ്ഗൽ, അരുണാ സായിറാം, എൽ. സുബ്രഹ്മണ്യം, തുടങ്ങിയ സംഗീത രംഗത്തെ മുതിർന്നവരും ശിവമണി, ബോംബെ ജയശ്രീ, ഉദിത് നാരായൺ, ശ്രേയ ഘോഷാൽ, മഹേഷ് കാലെ, അമൻ അലി ബംഗഷ്, അയാൻ അലി ബംഗഷ്, ഉഷാ ഉതുപ്പ്, സോംലത ആചാര്യ ചൗധരി, പാർവതി ബാവുൾ, അനുപം റോയ്, രൂപം ഇസ്ലാം എന്നിവരൊക്കെ ജയ ഹേ 2.0 യ്‌ക്കായി സഹകരിച്ച 75 കലാകാരന്മാരിൽ ഉൾപ്പെടുന്നു. ഇത് കൂടാതെ കേരളത്തിൽ നിന്നും കെ എസ് ചിത്ര , സുജാത മോഹൻ, ശ്വേത മോഹൻ , ഉണ്ണികൃഷ്ണൻ തുടങ്ങിയവരും ഈ സംഗീതാർച്ചനയിൽ പങ്കാളികളായി.
Comments