മുംബൈ: ഇന്ത്യൻ വ്യവസായ-സംരംഭക-നിക്ഷേപ മേഖലയിലെ കരുത്തനായ രാകേഷ് ജുൻജുൻവാലയുടെ നിര്യാണത്തിൽ അനുശോചനവുമായി വ്യവസായികളായ രത്തൻ ടാറ്റയും ആനന്ദ് മഹീന്ദ്രയും.
ഇന്ത്യൻ ഓഹരി വിപണിയുടെ കരുത്തും സാദ്ധ്യതകളും ഇത്രയധികം മനസ്സിലാക്കിയ മറ്റൊരാളില്ലെന്നാണ് രത്തൻ ടാറ്റ അനുസ്മരിച്ചത്. ഏറെ ഉത്സാഹഭരിതനായി ആഘോഷ ത്തോടെ ജീവിച്ച രാകേഷ് എല്ലാവരിലേയ്ക്കും ആ സന്തോഷം പകർന്നിരുന്നു. എല്ലാവരേയും സഹായിക്കാനുള്ള മനസ്സിനൊപ്പം അപാരമായ ദീർഘവീക്ഷണവും ഇന്ത്യയെ മുന്നിലെത്തി ക്കാനുള്ള അടങ്ങാത്ത ആഗ്രഹവും പ്രത്യേകതയായിരുന്നുവെന്നും ടാറ്റ പറഞ്ഞു.
ഇന്ത്യൻ വ്യവസായ സാമ്പത്തിക നിക്ഷേപ രംഗത്തെ അതികായനാണ് ജുൻജുൻവാല യെന്ന് ആനന്ദ് മഹീന്ദ്ര പറഞ്ഞു. ദേശസ്നേഹത്തിന്റെ കാര്യത്തിൽ ഒത്തുതീർപ്പില്ലാത്ത വ്യക്തിത്വം. ഇന്ത്യയോടുള്ള അദ്ദേഹത്തിന്റെ വിശ്വാസവും അഭിമാനവും പകരംവയ്ക്കാ നില്ലാത്ത ഗുണങ്ങളായിരുന്നു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിനായിട്ടാണ് അദ്ദേഹം ജീവിച്ചതെന്നാണ് താൻ കരുതുന്നതെന്നും അനുശോചന സന്ദേശത്തിൽ ആനന്ദ് മഹീന്ദ്ര പറഞ്ഞു.
ഇന്ത്യയിലെ ഓഹരി വിപണിയിലെ കരുത്തനായിരുന്ന ജുൻജുൻവാല ഇന്ന് പുലർച്ചെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ തന്റെ 62-ാം വയസ്സിലാണ് അന്തരിച്ചത്. പ്രമുഖ വ്യവസായിയും ഈയിടെ വ്യോമയാന മേഖലയിൽ സേവനം ആരംഭിച്ച ആകാശ എയർ ലൈൻസിന്റേയും സ്ഥാപകനായിരുന്നു രാകേഷ് ജുൻവാല. 5000 രൂപ മാത്രം മൂലധന നിക്ഷേപത്തോടെ ആരംഭിച്ച് വലിയൊരു സാമ്രാജ്യം പടുത്തുയർത്തിയ വ്യക്തിയായിരുന്നു. ചാർട്ടേഡ് അക്കൗണ്ടന്റായിട്ടായിരുന്നു സാമ്പത്തിക വ്യവസായ മേഖലയിലേക്കുള്ള കടന്നുവരവ്. ഇന്ത്യയിലെ നിരവധി കമ്പനികളുടെ ഡയറക്ടറായി അദ്ദേഹം പ്രവർത്തി ച്ചിട്ടുണ്ട്.
Comments