തൊടുപുഴ : സ്വാമി അയ്യപ്പദാസിന് നേരെ ഗുണ്ടാ ആക്രമണം. തൊടുപുഴ കാരിക്കോട് ഭഗവതി ക്ഷേത്രത്തിന് സമീപമായിരുന്നു ആക്രമണം. സ്വാമി സഞ്ചരിച്ച കാർ ഗുണ്ടാസംഘം അടിച്ചു തകർത്തു. തടയാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറെ അടിച്ചുവീഴ്ത്തി.
ശബരിമല ധർമ്മ സംരക്ഷണ സമിതി ദേശീയ ഉപാദ്ധ്യക്ഷനാണ് സ്വാമി അയ്യപ്പദാസ്. നാലു പേർ അടങ്ങിയ സംഘമാണ് ആക്രമണം നടത്തിയത്. പരിക്കേറ്റ ഓട്ടോ ഡ്രൈവർ ജമാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Comments