ശ്രീനഗർ: സ്വാതന്ത്ര്യത്തിന്റെ അമൃതവർഷം ആഘോഷിക്കുന്ന ജമ്മുകശ്മീർ മേഖലയിൽ ശക്തമായ സുരക്ഷയുമായി ഇന്ത്യൻ സൈന്യം. ഭീകരർക്കെതിരെ ശക്തമായ നടപടി എടുത്തുന്ന എല്ലാ സൈനികരേയും ഉന്നത ഉദ്യോഗസ്ഥർ അഭിനന്ദിച്ചു.
വടക്കൻ കമാന്റ് മേധാവി ലഫ്.ജനറൽ ഉപേന്ദ്ര ദ്വിവേദിയാണ് സൈനികരെ നേരിട്ട് കണ്ട് അഭിനന്ദനം അറിയിച്ചത്.രണ്ട് കൊടുംഭീകരരെ വകവരുത്തിയ സൈനിക നീക്കത്തെ ദ്വിവേദി പ്രശംസിച്ചു. രജൗറി സൈനിക ക്യാമ്പിൽ അതിക്രമിച്ച് കയറി ചാവേർ ആക്രമണം നടത്താൻ ശ്രമിച്ച രണ്ടു ഭീകരെ വകവരുത്തിയ സംഭവത്തിന് പിന്നാലെയാണ് ദ്വിവേദി സൈനിക ക്യാമ്പ് സന്ദർശിച്ചത്. പ്രത്യാക്രമണത്തിൽ മൂന്ന് സൈനികർ വീരമൃത്യു വരിച്ചിരുന്നു.
വിവിധ പോരാട്ടങ്ങളിൽ പരിക്കേറ്റ് കിടക്കുന്ന സൈനികരെ ദ്വിവേദി സന്ദർശിച്ചു. ജനങ്ങൾക്ക് സൈന്യം നൽകുന്ന സുരക്ഷിതത്വബോധം ഏറെ വലുതാണെന്നും ദ്വിവേദി ഓർമ്മിപ്പിച്ചു.
Comments