പ്രിയ വർഗീസിന്റെ നിയമനം; വിശദീകരണവുമായി കണ്ണൂർ സർവ്വകലാശാല
Thursday, June 1 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

പ്രിയ വർഗീസിന്റെ നിയമനം; വിശദീകരണവുമായി കണ്ണൂർ സർവ്വകലാശാല

Janam Web Desk by Janam Web Desk
Aug 14, 2022, 10:39 pm IST
A A

കണ്ണൂർ : മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി കണ്ണൂർ സർവ്വകലാശാല. ഫാക്കൽറ്റി ഡെവലപ്മെന്റിനായി ചെലവഴിച്ച കാലയളവും അക്കാദമിക തസ്തികകളിൽ ഡെപ്യൂട്ടേഷനിൽ ചെലവഴിച്ച കാലയളവും അധ്യാപന തസ്തികയിലെ പരിചയമായി കണക്കാക്കാമെന്നാണ് വിശദീകരണം. ഇത് സംബന്ധിച്ച് ഉന്നതരിൽ നിന്ന് നിയമപദേശവും ലഭിച്ചിട്ടുണ്ട്.

യു.ജി.സി നിയമത്തിൽ അസ്സോസിയേറ്റ് പ്രൊഫസർ തസ്തികക്ക് അപേക്ഷിക്കാൻ, മറ്റു യോഗ്യതകൾക്കൊപ്പം, 75 റിസർച് സ്‌കോർ മതി. അഭിമുഖത്തിൽ അപേക്ഷാർത്ഥിയുടെ അറിവും പബ്ലിക്കേഷനുകളുടെയും ഗവേഷണത്തിന്റെയും ഗുണനിലവാരവും സമിതിയിലെ വിഷയ വിദഗ്ധരാൽ വിലയിരുത്തപ്പെടും. ഗവേഷണം, പ്രസിദ്ധീകരണം, അധ്യാപന മികവ്, ഭാഷാ നൈപുണ്യം, പ്രധാന വിഷയത്തിലും ഇന്റർ ഡിസിപ്ലിനറി വിഷയങ്ങളിലുമുള്ള അറിവ് എന്നിവ തിരഞ്ഞെടുപ്പ് സമിതി വിലയിരുത്തിയാണ് ഓരോരുത്തർക്കും മാർക്ക് നൽകുന്നത് എന്നും സർവ്വകലാശാലയുടെ പ്രസ്താവനയിൽ പറയുന്നു.

അദ്ധ്യാപന പരിചയവും റിസേർച്ച് സ്‌കോറും കുറവായിരുന്നിട്ടും അഭിമുഖത്തിൽ ഉയർന്ന മാർക്ക് നൽകിയാണ് പ്രിയ വർഗീസിന് നിയമനം നൽകിയത് എന്ന് തെളിയിക്കുന്ന നിർണായക രേഖകൾ പുറത്തുവന്നിരുന്നു. അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് അഭിമുഖത്തിനെത്തിയവരിൽ ഏറ്റവും കുറവ് മാർക്ക് പ്രിയാ വർഗീസിനായിരുന്നു. 156 മാർക്കായിരുന്നു ഇവരുടെ റിസേർച്ച് സ്‌കോർ. അഭിമുഖത്തിൽ 32 മാർക്കും ലഭിച്ചു. ഇത് ചൂണ്ടിക്കാട്ടിയാണ് നിയമനം നൽകിയത്. സംഭവം വിവാദമായതോടെയാണ് വിശദീകരണവുമായി സർവ്വലാശാല രംഗത്തെത്തിയിരിക്കുന്നത്.

കണ്ണൂർ സർവ്വകലാശാലയുടെ വിശദീകരണക്കുറിപ്പ് –

കണ്ണൂർ സർവകലാശാല മലയാളം പഠനവകുപ്പിലെ അസ്സോസിയേറ്റ് പ്രൊഫസർ അടക്കമുള്ള വിവിധ അധ്യാപക തസ്തികകളിലേക്ക് 22.09.2021 ലാണ് അപേക്ഷ ക്ഷണിക്കുന്നത്. പ്രസ്തുത തസ്തികയിലേക്ക് ഡോ.പ്രിയ വർഗീസിന്റേതടക്കം 12 അപേക്ഷകൾ ലഭിച്ചു. യു .ജി.സി നിയമ പ്രകാരം രൂപീകരിച്ച സ്‌ക്രീനിംഗ്കമ്മിറ്റി, ലഭിച്ച അപേക്ഷകൾ പരിശോധിക്കുകയും പ്രിയ വർഗീസ് അടക്കം 6 അപേക്ഷകരെ ഷോർട്ട് ലിസ്റ്റ് ചെയ്യുകയും ഉണ്ടായി.

യു.ജി.സി ചട്ടങ്ങൾ പ്രകാരം വൈസ്-ചാൻസലറുടെ അദ്ധ്യക്ഷതയിൽ, ചാൻസലർ നോമിനി, മൂന്ന് വിഷയ വിദഗ്ദർ (മലയാളം), ഡീൻ (ലാംഗ്വേജ്), പഠന വകുപ്പ് മേധാവി, എസ് .സി./ എസ് .ടി വിഭാഗം പ്രധിനിധി എന്നിവരടങ്ങിയ ഒരു സെലക്ഷൻ കമ്മിറ്റി ഷോർട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളുമായി 18-11-2021 ന് ഓൺലൈൻ അഭിമുഖം നടത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കി. .
ഡോ.പ്രിയ വർഗീസിന്റെ യോഗ്യത സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനായി സർവകലാശാല സ്റ്റാൻഡിംഗ് കൗൺസലിന്റെ അഭിപ്രായം തേടുകയുണ്ടായി. ഫാക്കൽറ്റി ഡെവലപ്മെന്റിനായി ചെലവഴിച്ച കാലയളവും അക്കാദമിക തസ്തികകളിൽ ഡെപ്യൂട്ടേഷനിൽ ചെലവഴിച്ച കാലയളവും അധ്യാപന തസ്തികയിലെ പരിചയമായി കണക്കാക്കാമെന്നാണ് സ്റ്റാൻഡിംഗ് കൗൺസിൽ നൽകിയ നിയമോപദേശം.

ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണത്തിനായി 18-02-2022ന് വൈസ് ചാൻസലർ യു.ജി.സി ചെയർമാന് കത്തയക്കുകയുണ്ടായി. ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാമിന് (എഫ്.ഡി.പി) സംസ്ഥാന സർക്കാർ അനുവദിച്ച ഡെപ്യൂട്ടേഷനിൽ പി.എച്ച്.ഡി ഗവേഷണം നടത്തുന്ന ഒരു ഉദ്യോഗാർത്ഥിയുടെ ഗവേഷണ കാലഘട്ടം അസ്സോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള നേരിട്ടുള്ള നിയമനത്തിന് അധ്യാപന/ഗവേഷണ പരിചയമായി കണക്കാക്കാക്കാമോ എന്നതായിരുന്നു ചോദിച്ച വിശദീകരണം. എന്നാൽ ഇക്കാര്യത്തിൽ ഒരു മറുപടിയും ലഭിക്കുകയുണ്ടായില്ല.

ഈ സാഹചര്യത്തിൽ 21-04-2022ന് വൈസ്-ചാൻസലർ അഡ്വക്കേറ്റ് ജനറലിനോട് ഇതുസംബന്ധിച്ച നിയമാഭിപ്രായം തേടുകയുണ്ടായി. ബഹു.അഡ്വക്കേറ്റ് ജനറൽ, സർവകലാശാല സ്റ്റാന്റിംഗ് കൗൺസിൽ നൽകിയ അഭിപ്രായത്തോട് യോജിക്കുകയാണ് ഉണ്ടായത്.

മേല്പറഞ്ഞ രണ്ട് നിയമോപദേശങ്ങളും സ്‌കോർ ഷീറ്റ് അടക്കമുള്ള റാങ്ക് ലിസ്റ്റും 27-06-2022ന് നടന്ന സിൻഡിക്കേറ്റ് യോഗത്തിൽ വയ്‌ക്കുകയും, സിണ്ടിക്കേറ്റ് പ്രസ്തുത റാങ്ക് ലിസ്റ്റ് അംഗീകരിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ഒന്നാം റാങ്ക് ലഭിച്ച ഡോ.പിയ വര്ഗീസിന്റെ അസ്സൽ പ്രമാണങ്ങളുടെ പരിശോധന പൂർത്തിയാക്കി. ഡോ. പ്രിയ വർഗീസിന്റെ പബ്ലിക്കേഷനുകളുടെ Similarity Index പരിശോധന നടന്നുവരികയാണ്.

സർവകലാശാല വൈസ്-ചാൻസലർ എന്ന നിലയിലും, തെരഞ്ഞെടുപ്പ് സമിതിയുടെ അധ്യക്ഷൻ എന്ന നിലയിലും യോഗ്യതയുള്ള വ്യക്തികൾ മാത്രമേ സർവകലാശാലയിൽ നിയമിതരാവുന്നുള്ളൂ എന്ന് ഉറപ്പുവരുത്തിന് ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ട്. യു.ജി.സി.നിയമത്തിൽ അസ്സോസിയേറ്റ് പ്രൊഫസർ തസ്തികക്ക് അപേക്ഷിക്കാൻ, മറ്റു യോഗ്യതകൾക്കൊപ്പം, 75 റിസർച് സ്‌കോർ മതി. അധ്യാപക തസ്തികകളിലേക്ക് സർവകലാശാല തയ്യാറാക്കിയ ഓൺലൈൻ അപേക്ഷയിൽ അപേക്ഷാർത്ഥി നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ, പബ്ലിക്കേഷനുകളുടെ എണ്ണത്തിന് അടിസ്ഥാനമാക്കിയാണ് സോഫ്റ്റ്വെയർ സ്‌ക്കോർ കണക്കാക്കുന്നത്. സ്‌കോർ കൂടിയതുകൊണ്ട് മാത്രം അവർ തെരഞ്ഞെടുക്കപ്പെടണമെന്നില്ല. അതിനാൽ തന്നെ സ്‌കോർ കൂടിയ ആൾ തഴയപ്പെട്ടു എന്ന വാദത്തിൽ കഴമ്പില്ല. മറ്റു സർവകലാശാലകളിൽ നടന്നിട്ടുള്ള നിയമനങ്ങളും ഇങ്ങനെയുള്ള ഒരു വിലയിരുത്തലിന് വിധേയമാക്കിയാൽ ഇക്കാര്യം വ്യക്തമാവും. അഭിമുഖത്തിൽ അപേക്ഷാർത്ഥിയുടെ അറിവും പബ്ലിക്കേഷനുകളുടെയും ഗവേഷണത്തിന്റെയും ഗുണനിലവാരവും സമിതിയിലെ വിഷയ വിദഗ്ധരാൽ വിലയിരുത്തപ്പെടും. ഗവേഷണം, പ്രസിദ്ധീകരണം, അധ്യാപന മികവ്, ഭാഷാ നൈപുണ്യം, പ്രധാന വിഷയത്തിലും ഇന്റർ ഡിസിപ്ലിനറി വിഷയങ്ങളിലുമുള്ള അറിവ് എന്നിവ തിരഞ്ഞെടുപ്പ് സമിതി വിലയിരുത്തിയാണ് ഓരോരുത്തർക്കും മാർക്ക് നൽകുന്നത്. മറ്റെല്ലാ തെരഞ്ഞെടുപ്പ്‌സമിതികളുടെയും കാര്യത്തിലെന്നപോലെ ഇവിടെയും അപേക്ഷകരെ വിലയിരുത്തുന്നതിനുള്ള സ്വാതന്ത്രം വിഷയ വിദഗ്ദർക്കാണ്. എങ്കിലും തുടന്നുണ്ടായ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ നിയമന നടപടികൾ സുതാര്യവും നിയമപരവുമായാണ് നടക്കുന്നത് എന്നുറപ്പിക്കാൻ ആവശ്യമായ എല്ലാ കാര്യങ്ങളും സർവകലാശാല സ്വീകരിച്ചിട്ടുണ്ട്.

 

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
Tags: kannur university
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ശക്തമായ സുരക്ഷയിൽ രജൗറി; സൈനികർക്കൊപ്പം ജനങ്ങൾക്ക് ആത്മവിശ്വാസം പകർന്ന് ഉദ്യോഗസ്ഥരും

Next Post

രാഷ്‌ട്രപിതാവിനെക്കാൾ പ്രാധാന്യം കാൾ മാർക്‌സിന്; ദേശാഭിമാനിയുടെ അമൃതോത്സവ വാരാന്തപ്പതിപ്പിൽ മാർക്‌സിന്റെ സ്ഥാനം ഗാന്ധിജിക്കും നെഹ്‌റുവിനും മേലെ

More News from this section

ഈ സ്കൂളിലെ വിദ്യാർത്ഥികളുടെ അക്കൗണ്ടിലേയ്‌ക്ക് എല്ലാ മാസവും 29ന് 300 രൂപ ക്രെഡിറ്റാകും ; പൂർവവിദ്യാർത്ഥി നൽകുന്ന സമ്മാനം

ഈ സ്കൂളിലെ വിദ്യാർത്ഥികളുടെ അക്കൗണ്ടിലേയ്‌ക്ക് എല്ലാ മാസവും 29ന് 300 രൂപ ക്രെഡിറ്റാകും ; പൂർവവിദ്യാർത്ഥി നൽകുന്ന സമ്മാനം

ലാഡ്‌ലി ബെഹ്ന പദ്ധതിയിലൂടെ പ്രതിമാസം 1,000 രൂപ; അർഹരായ സ്ത്രീകൾക്ക് നേരിട്ടെത്തി അനുമതി കത്തുകൾ നൽകി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി

ലാഡ്‌ലി ബെഹ്ന പദ്ധതിയിലൂടെ പ്രതിമാസം 1,000 രൂപ; അർഹരായ സ്ത്രീകൾക്ക് നേരിട്ടെത്തി അനുമതി കത്തുകൾ നൽകി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി

മദ്യപിച്ച് കട അടിച്ചു തകർത്ത കേസ് ; പ്രതി പിടികൂടി; പോലീസിന് നേരെ പട്ടിയെ അഴിച്ചുവിട്ടു, ആശുപത്രിയിലെ വനിത ഡോക്ടർക്ക് മുന്നിലും പരാക്രമം

മദ്യപിച്ച് കട അടിച്ചു തകർത്ത കേസ് ; പ്രതി പിടികൂടി; പോലീസിന് നേരെ പട്ടിയെ അഴിച്ചുവിട്ടു, ആശുപത്രിയിലെ വനിത ഡോക്ടർക്ക് മുന്നിലും പരാക്രമം

മാനന്തവാടിയിൽ കടുവയിറങ്ങി; മയക്കുവെടി വെക്കാനെത്തി വനംവകുപ്പ്; പ്രദേശത്ത് നിരോധനാജ്ഞ

തൃശ്ശൂരിൽ തുടർച്ചയായി രണ്ടാം ദിവസവും പുലിയിറങ്ങി ; ആശങ്കയിൽ ജനങ്ങൾ

ഹിമാലയൻ സന്ദർശനത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ച് നേപ്പാൾ തലവൻ ദഹൽ

ഹിമാലയൻ സന്ദർശനത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ച് നേപ്പാൾ തലവൻ ദഹൽ

അയോദ്ധ്യാ വിമാനത്താവളം: അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ റൺവേ ജോലികൾ പൂർത്തിയായി ; യോഗിയുടെ സ്വപ്‌ന പദ്ധതി ഭക്തർക്കായി ഉടൻ സമർപ്പിക്കും

അയോദ്ധ്യാ വിമാനത്താവളം: അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ റൺവേ ജോലികൾ പൂർത്തിയായി ; യോഗിയുടെ സ്വപ്‌ന പദ്ധതി ഭക്തർക്കായി ഉടൻ സമർപ്പിക്കും

Load More

Latest News

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം നൽകാൻ ഏറ്റവും കൂടുതൽ ജീവൻ ബലിയർപ്പിച്ചത് മുസ്ലീങ്ങൾ; രാഷ്‌ട്രീയ പാർട്ടികൾ വേണോ, അതോ അള്ളാഹു വേണോ എന്ന് മുസ്ലീങ്ങൾ ചിന്തിക്കണം: ഒവൈസി- Asaduddin Owaisi, Muslims, India

ഇസ്ലാം അപകടത്തിലാകില്ല, ഇന്ത്യ അപകടത്തിലാകും; കേരള സ്റ്റോറി മുഴുവൻ നുണയാണെന്ന് അസദുദ്ദീൻ ഒവൈസി

ലോകത്തിലെ ആദ്യ 3-ഡി പ്രിന്റഡ് ക്ഷേത്രം രാജ്യത്ത്; സവിശേഷതകൾ ഏറെ..

ലോകത്തിലെ ആദ്യ 3-ഡി പ്രിന്റഡ് ക്ഷേത്രം രാജ്യത്ത്; സവിശേഷതകൾ ഏറെ..

മഹാത്മാഗാന്ധിയ്‌ക്കും , അംബേദ്ക്കറിനുമൊപ്പം ഡൽഹി സർവകലാശാലയുടെ പാഠ്യപദ്ധതിയിൽ ഇനി വീർ സവർക്കറും : പ്രതിഷേധവുമായി കോൺഗ്രസ് , തീരുമാനത്തിലുറച്ച് വൈസ് ചാൻസലർ

മഹാത്മാഗാന്ധിയ്‌ക്കും , അംബേദ്ക്കറിനുമൊപ്പം ഡൽഹി സർവകലാശാലയുടെ പാഠ്യപദ്ധതിയിൽ ഇനി വീർ സവർക്കറും : പ്രതിഷേധവുമായി കോൺഗ്രസ് , തീരുമാനത്തിലുറച്ച് വൈസ് ചാൻസലർ

കടലിൽ കുളിക്കുന്നതിനിടെ മുങ്ങിത്താണു; കടലിൽ ചാടി മൂന്ന് യുവാക്കളുടെ ജീവൻ രക്ഷിച്ച് ബിജെപി എംഎൽഎ ഹിരാ സോളങ്കി

കടലിൽ കുളിക്കുന്നതിനിടെ മുങ്ങിത്താണു; കടലിൽ ചാടി മൂന്ന് യുവാക്കളുടെ ജീവൻ രക്ഷിച്ച് ബിജെപി എംഎൽഎ ഹിരാ സോളങ്കി

‘സാരെ ജഹാൻ സേ അച്ചാ’ എഴുതി , പക്ഷേ ഒരിക്കലും മുഹമ്മദ് ഇഖ്ബാൽ അതിൽ വിശ്വസിച്ചില്ല ; ഇന്ത്യയെ തകർക്കാൻ അടിത്തറയിട്ടവരെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ട കാര്യമില്ലെന്ന് ഡൽഹി സർവകലാശാല

‘സാരെ ജഹാൻ സേ അച്ചാ’ എഴുതി , പക്ഷേ ഒരിക്കലും മുഹമ്മദ് ഇഖ്ബാൽ അതിൽ വിശ്വസിച്ചില്ല ; ഇന്ത്യയെ തകർക്കാൻ അടിത്തറയിട്ടവരെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ട കാര്യമില്ലെന്ന് ഡൽഹി സർവകലാശാല

കണ്ണൂർ തീവെപ്പ്; സിമി പ്രേതം ജലീലിനെ വിട്ടു പോയിട്ടില്ല; കെ.ടി ജലീലിനെ നിലയ്‌ക്ക് നിർത്താൻ മുഖ്യമന്ത്രി തയ്യാറാകണം: കെ.സുരേന്ദ്രൻ

കണ്ണൂർ തീവെപ്പ്; സിമി പ്രേതം ജലീലിനെ വിട്ടു പോയിട്ടില്ല; കെ.ടി ജലീലിനെ നിലയ്‌ക്ക് നിർത്താൻ മുഖ്യമന്ത്രി തയ്യാറാകണം: കെ.സുരേന്ദ്രൻ

കെഎസ്ആർടിസി ബസിൽ യുവതിയ്‌ക്ക് നേരെ ലൈംഗികാതിക്രമം; പ്രതി മുഹസിൽ പിടിയിൽ

കെഎസ്ആർടിസി ബസിൽ യുവതിയ്‌ക്ക് നേരെ ലൈംഗികാതിക്രമം; പ്രതി മുഹസിൽ പിടിയിൽ

എവറസ്റ്റ് കീഴടക്കണമോ?; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്കും കഴിയും..

എവറസ്റ്റ് കീഴടക്കണമോ?; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്കും കഴിയും..

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies